Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ

കോന്നിയിലെ വ്യാപാരസ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കുന്നില്ല : വ്യാപാരി സമിതി അംഗങ്ങള്‍ പരാതിയുമായി പഞ്ചായത്തില്‍ എത്തി

News Editor

ജൂൺ 24, 2022 • 9:25 am

 

 

konnivartha.com : കോന്നിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പഞ്ചായത്ത് നേതൃത്വത്തില്‍ മാലിന്യം ശേഖരിക്കുന്നത് നിര്‍ത്തിയതോടെ വ്യാപാരി വ്യവസായിസമിതി നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസില്‍ എത്തി പരാതി ഉന്നയിച്ചു . നേരത്തെ മാലിന്യം ശേഖരിച്ചിരുന്നു .ഇപ്പോള്‍ നിര്‍ത്തലാക്കിയതോടെ വ്യാപാരികള്‍ വിഷമ വൃത്തത്തിലാണ് .

സമിതി യൂണിറ്റ് ഏരിയാ തലത്തിലുള്ള നേതാക്കള്‍ പഞ്ചായത്ത് സെക്രട്ടറി ,അധ്യക്ഷ എന്നിവരെ കണ്ടു വിഷയം അവതരിപ്പിച്ചു . ഉടനടി പരിഹാരം കാണാം എന്ന് ഉറപ്പു ലഭിച്ചതായി സമിതി ഭാരവാഹികള്‍ അറിയിച്ചു .

 

സമിതി ഏരിയാ പ്രസിഡണ്ട് രാജൻ രാമചന്ദ്രൻ ,ഏരിയ സെക്രട്ടറി ഗോപിനാഥൻനായർ, ഏരിയാ ട്രഷർകനകരാജ് ,യൂണിറ്റ് പ്രസിഡൻറ് അജിത് കുമാർ,യൂണിറ്റ് സെക്രട്ടറി രാജഗോപാൽ, യൂണിറ്റ് വൈസ് പ്രസിഡൻറ് മധുസൂദനൻ നായർ എന്നിവരും മറ്റ് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തു

 

 

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.