Trending Now

ദേശീയ തുഴച്ചില്‍ മത്സരത്തില്‍ കോന്നി അതിരുങ്കല്‍ നിവാസിനിയ്ക്ക് സ്വര്‍ണ്ണം

Spread the love

 

konnivartha.com : 23-മത് സബ് ജൂനിയർ ദേശീയ തുഴച്ചില്‍ മത്സരത്തില്‍ പത്തനംതിട്ടയിൽ നിന്ന് ഉള്ള ദേവപ്രിയ ദിലീപ് സ്വര്‍ണ്ണം നേടി .കലഞ്ഞൂര്‍ പഞ്ചായത്ത് മുന്‍ വാര്‍ഡ്‌ അംഗം ദിലീപ് അതിരുങ്കലിന്‍റെ മകളാണ് ദേവ പ്രിയ . ജൂൺ 20 മുതൽ 26 വരെ ശ്രീനഗറിൽ നടന്ന മത്സരത്തിലാണ് കേരളത്തിനു വേണ്ടി ഡബിൾസിൽ സ്വര്‍ണ്ണം നേടിയത് .അതിരുങ്കൽ കൈതയക്കൽ വീട്ടിൽ ദേവപ്രിയയും തൃശ്ശൂർ സ്വദേശി അരുന്ധതിയും ചേർന്ന തുഴച്ചിൽ ടീമാണ് കേരളത്തെ നാഷണൽ സബ് ജൂനിയർ റോവിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിച്ചത്.
ആലപ്പുഴ സ്പോർട്സ് കൗൺസിലിന്റെ കീഴിലായി പുന്നമടക്കായലിലായിരുന്നു തുഴച്ചിൽ പരിശീലനം. രാവിലെ 5 മുതൽ 8 വരെയും വൈകിട്ട്‌ നാലിന് ശേഷവുമായിരുന്നു പരിശീലന സമയം.

ദേവപ്രിയ 2021 ൽ ജൂനിയർ വിഭാഗത്തിൽ പൂനയിൽ നടന്ന മത്സരത്തിൽ വെങ്കലം നേടിയിരുന്നു ആലപ്പുഴ ജില്ലാ സ്പോർട്ട് കൗൺസിലിൻ്റ നേതൃത്വത്തിൽ 4 വർഷമായി ട്രെയിനിംഗ് ചെയ്ത് വരുന്നു ആലപ്പുഴ എസ് ഡി വി ഹയർ സെക്കൻ്ററി സ്കൂൾവിദ്യാർത്ഥിനിയാണ് .

ഇക്കഴിഞ്ഞ പ്ലസ് 2 പരീക്ഷയിൽ 80 % മാർക്കോടെ വിജയിച്ചു. പത്തനംതിട്ട ജില്ലയിൽ നിന്നും 2 കുട്ടികൾക്ക് മാത്രമാണ് റോവിഗിൽ സെലക്ഷൻ കിട്ടിയത്. കോന്നി അമൃത വിദ്യാലയത്തിൽ 9-ാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സെലക്ഷൻ ലഭ്യമാകുന്നത്.പിതാവ്.ദിലീപ് അതിരുങ്കൽ, മാതാവ്. പ്രശാന്ത സഹോദരൻ .ദീജിത്ത് ദിലീപ്

error: Content is protected !!