എസ് ഡി പി ഐ പത്തനംതിട്ടയില്‍ മീറ്റ് ദ പ്രസിഡന്റ് പരിപാടി സംഘടിപ്പിക്കും

Spread the love

 

konnivartha.com / പത്തനംതിട്ട : സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മീറ്റ് ദ പ്രസിഡന്റ് പരിപാടി നാളെ രാവിലെ മുതൽ വൈകിട്ട് വരെ നടക്കും

.എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പരിപാടിയെ അഭിസംബോധന ചെയ്യും. അബാൻ ടവറിൽ നടക്കുന്ന പരിപാടിയില്‍ പത്തനംതിട്ട ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള ബ്രാഞ്ച് നേതൃത്വങ്ങള്‍ മുതല്‍ ജില്ലാ ഭാരവാഹികള്‍ വരെയുളളവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ആനുകാലിക രാഷ്ട്രീയം, പാര്‍ട്ടി നയനിലപാടുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രാദേശിക നേതൃത്വങ്ങള്‍ക്ക് വിജ്ഞാനം നല്‍കുന്നതിനാണ് പരിപാടി സംഘടിപ്പിക്കുന്നത് എന്ന് മീഡിയ കോഡിനേറ്റർ സുധീർ പുന്തിലേത്ത്,മീഡിയ ഇൻചാർജ് ഷാജി പഴകുളം എന്നിവര്‍ അറിയിച്ചു

Related posts