Trending Now

ജൂലൈ 1 മുതൽ പത്തനംതിട്ട നഗരത്തിൽ പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് നിരോധനം

Spread the love

 

konnivartha.com : ‘ജീവന്‍റെ  തുടിപ്പ് നിലനിർത്താൻ ഒഴിവാക്കാം പ്ലാസ്റ്റിക് ഉൽപ്പനങ്ങൾ ‘ എന്നാ ക്യാമ്പയ്ന്റെ ഭാഗമായി പത്തനംതിട്ട നഗരത്തിൽ ജൂലൈ 1 മുതൽ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ചു. ഇത്തരം ഉൽപ്പന്നങ്ങൾ വില്പന നടത്തുന്നതും കൈവശം വയ്ക്കുന്നതും കുറ്റകരമാണ്.

സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ കൈവശം വയ്ക്കുകയോ വിൽക്കുകയോ ചെയ്യുന്നവർക്ക് ആദ്യ തവണ 10000 രൂപ പിഴ ഈടാക്കും. രണ്ടാം തവണ 25000 രൂപയും മൂന്നാം തവണ 50000 രൂപയും പിഴ ഈടാക്കും.

മൂന്നാം തവണയും പിഴ കൊടുക്കുന്ന വ്യാപാരികളുടെ ലൈസൻസ് റദ്ദ് ചെയ്യുകയും പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുകയും ചെയ്യും. പ്ലാസ്റ്റിക് ഉൽപ്പനങ്ങൾ പരമാവധി ഒഴിവാക്കി നഗരസഭയുമായി പൊതു ജനങ്ങൾ സഹകരിക്കണമെന്ന് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ജെറി അലക്സ്‌ അഭ്യർത്ഥിച്ചു.

error: Content is protected !!