Trending Now

മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകും :വൈകിട്ട് 7.30 ന് സത്യപ്രതിജ്ഞ ചെയ്യും

Spread the love

 

അപ്രതീക്ഷ നീക്കവുമായി ബിജെപി. താനല്ല പകരം ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചു. താന്‍ പുതിയ മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന് കൂടി ഫഡ്‌നാവിസ് അല്‍പ സമയം മുന്‍പ് അറിയിച്ചു. മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ വൈകിട്ട് 7.30 ന് സത്യപ്രതിജ്ഞ ചെയ്യും.

ശിവസേനയുടെ പൈതൃകത്തോട് കടപ്പെട്ടിരിക്കുന്നു എന്ന് വിശദീകരിച്ചുകൊണ്ടാണ് ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയെ ബിജെപി മുഖ്യമന്ത്രിയായി അംഗീകരിച്ചത്. ഉദ്ധവ് താക്കറെ പക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ഫഡ്‌നാവിസ് ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.മന്ത്രിസഭാ വിപുലീകരണം എപ്പോഴുണ്ടാകുമെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടില്ല. ഇന്ന് ഷിന്‍ഡെ മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുക. അല്‍പ സമയം മുന്‍പാണ് ദേവേന്ദ്ര ഫഡ്‌നാവിസും ഏക്‌നാഥ് ഷിന്‍ഡെയും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. ഷിന്‍ഡെ വിഭാഗത്തിന് പതിമൂന്നും ബിജെപിക്ക് ഇരുപത്തിയൊന്നും മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചേക്കുമെന്നാണ് സൂചന. ദര്‍ബാര്‍ ഹാളില്‍ വച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നത്.

error: Content is protected !!