ശുഷ്‌കാന്തി :പകലും കോന്നി ടൗണിൽ തെരുവ് വിളക്ക് കത്തിച്ചു

Spread the love

 

Konnivartha. Com :കെ എസ് ഇ ബി കോന്നി ടൗണിൽ ഭാഗത്തെ തെരുവ് വിളക്കുകൾ പകലും കത്തിച്ചു “മാതൃകയായി. വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത് എന്ന് പരസ്യ വാചകം ഉണ്ട് എങ്കിലും കോന്നി ടൗണിൽ പകൽ പോലും ഇത്തിരി വെട്ടം കിട്ടട്ടെ എന്ന്  അധികാരികൾ കരുതിക്കാണും. സാധാരണ ജനത്തിന് മുകളിൽ വൈദ്യുതിയ്ക്ക് വില ഉയർത്തി.

ലൈൻ അറ്റകുറ്റ പണികളുടെ ഭാഗമാണോ പകലും തെരുവ് വിളക്ക് കത്തിച്ചു നോക്കിയത് എന്നൊന്നും സാധാരണ ആളുകൾക്ക് മനസ്സിലാകില്ല.

എന്തായാലും മണിക്കൂറുകൾ ആയിപകലും തെരുവ് വിളക്ക് കത്തി നിൽക്കാൻ തുടങ്ങിയിട്ട്. തെരുവ് വിളക്ക് കത്തിയാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനമാണ് പണം നൽകേണ്ടത്.

പകൽ കത്തിയാൽ മീറ്റർ ഓടും. കോന്നി പഞ്ചായത്ത്‌ ആ പണം അടക്കണം. തെരുവ് വിളക്ക് പകൽ കത്തുമ്പോഴും മീറ്റർ ഓടി ഓടി നിൽക്കും. ഈ പണം ജനത്തിന്റെ നികുതി പണം ആണ്. പഞ്ചായത്ത് ശ്രദ്ധിക്കുക