Trending Now

ഭരണഘടനയെ തള്ളിപ്പറഞ്ഞ മന്ത്രി സജി ചെറിയാനെതിരേ പത്തനംതിട്ടയില്‍ വ്യാപക പ്രതിഷേധം

Spread the love

യുവമോര്‍ച്ച കോലം കത്തിച്ചു: കോണ്‍ഗ്രസ് എസ് പിയ്ക്ക് പരാതി നല്‍കി: ഭരണഘടനയെ തള്ളിപ്പറഞ്ഞ മന്ത്രി സജി ചെറിയാനെതിരേ പത്തനംതിട്ടയില്‍ വ്യാപക പ്രതിഷേധം

ഭരണഘടനയെ തള്ളിപ്പറഞ്ഞ മന്ത്രി സജി ചെറിയാനെതിരേ പോലീസില്‍ പരാതി ലഭിച്ചു . കെ പി സി സി ജനറല്‍സെക്രട്ടറി കെ പി ശ്രീകുമാര്‍ പത്തനംതിട്ട എസ് പിയ്ക്ക് പരാതി നല്‍കി . യുമാമോര്‍ച്ച പ്രവര്‍ത്തകര്‍ പത്തനംതിട്ട ടൌണില്‍ മന്ത്രിയുടെ കോലം കത്തിച്ചു .

മന്ത്രി സജി ചെറിയാന്‍ രാജി വെക്കണം എന്ന് എസ് ഡി പി ഐ ജില്ലാ അധ്യക്ഷന്‍ എസ് മുഹമ്മദ്‌ അനീഷ്‌ ആവശ്യപെട്ടു .

പോലീസ് ഉടന്‍ തന്നെ കേസ് എടുത്തു മന്ത്രിയെ അറസ്റ്റ് ചെയ്യണം എന്നും വിവിധ സംഘടനകള്‍ ആവശ്യപെട്ടു . സാംസ്കാരിക വകുപ്പ് മന്ത്രിയായി തുടരാന്‍ സജി ചെറിയാന് ഒരു അര്‍ഹതയും ഇല്ലെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു . എം എല്‍ എ സ്ഥാനം കൂടി രാജി വെച്ച് മാറി നില്‍ക്കണം എന്നാണ് ആവശ്യം .ഭരണഘടനാ വിരുദ്ധ പരാമർശം നടത്തി സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ഗവർണ്ണർക്ക് പരാതി നൽകി .ഭരണഘടനയ്ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗം ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹത്തെ മന്ത്രി സഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

 

ഇന്ത്യൻ ഭരണഘടന ചൂഷണത്തിനുള്ള അവസരമൊരുക്കുന്നതാണെന്ന് പറഞ്ഞയാൾക്ക് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത വ്യക്തിയാണ് സജി ചെറിയാൻ. ഭരണഘടനയെ സംരക്ഷിക്കേണ്ട ചുമതലയുള്ളയാളാണ് മുഖ്യമന്ത്രി. കമ്മ്യൂണിസ്റ്റുകാരുടെ ഇന്ത്യൻ ഭരണഘടനയോടുള്ള അനാദരവാണ് സജി ചെറിയാന്റെ വാക്കുകളിലൂടെ പുറത്തു വന്നിരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാരൻ മാത്രമല്ല കേരളത്തിന്റെ മുഖ്യമന്ത്രി കൂടിയാണ് താനെന്ന് പിണറായി വിജയൻ മനസിലാക്കണം.

ജനങ്ങളെ കൊള്ളയടിക്കാൻ എഴുതിയതാണ് ഇന്ത്യൻ ഭരണഘടനയെന്നാണ് മന്ത്രി പറയുന്നത്. ഇത് അങ്ങേയറ്റം വിവരക്കേടും അശ്ലീലവുമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നുവെന്നും തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഇത് ഏത് ഭരണഘടനയാണ് സജി ചെറിയാൻ വായിച്ചത്? ഇന്ത്യൻ ഭരണഘടന ജനങ്ങളെ ചൂഷണത്തിൽ നന്നും രക്ഷിക്കാനുള്ളതാണ്. തൊഴിലാളികളെ സംരക്ഷിക്കുന്നതും പാർശ്വവത്ക്കരിക്കപ്പെട്ടവരെ കൈപിടിച്ച് ഉയർത്തുന്നതുമാണ്. കോടതിക്കെതിരായ സിപിഎമ്മിന്റെ നിലപാട് മന്ത്രി ആവർത്തിക്കുന്നതും ഗൗരവതരമാണ്. പഞ്ചാബ് മോഡൽ പ്രസംഗത്തിനേക്കാൾ അപകടകരമാണ് സജി ചെറിയാന്റെ പ്രസംഗം. സജി ചെറിയാനെ പുറത്താക്കിയില്ലെങ്കിൽ ബിജെപി ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

error: Content is protected !!