
konnivartha.com : കോന്നി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ ലിറ്ററി ക്ലബ്ബ്, എസ്.പി.സി യൂണിറ്റ് കോന്നി താലൂക്ക് പബ്ലിക് ലൈബ്രറി എന്നിവ സംയുക്തമായി വായനാ പക്ഷാചരണത്തിൻ്റെ സമാപനം സംഘടിപ്പിച്ചു.സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ കോന്നി ലൈബ്രറി പ്രസിഡൻ്റ് സലിൽ വയലാത്തല പ്രഥമാധ്യാപിക പി.വി.ശ്രീജക്ക് എഴുത്തുപെട്ടി കൈമാറി.തുടർന്നു നടന്ന ചടങ്ങിൽ അധ്യാപകനും സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറിയുമായിരുന്ന ഐ.വി ദാസിനെ അനുസ്മരിച്ചു.
പബ്ലിക് ലൈബ്രറിക്കു വേണ്ടി എം.കെ.ഷിറാസ്, ജി.രാജൻ അധ്യാപകരായ എം.ആർ.വിമല, എസ്.ഷീജ, പിങ്കി .എസ്.നായർ, സൗമ്യ.കെ.നായർ, ഡി.വിനീജ, ബിബി വർഗീസ്, സീനാ തോമസ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ എസ്.സുഭാഷ് എന്നിവർ സംസാരിച്ചു.