Trending Now

അഭിഭാഷക വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതി; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

Spread the love

 

അഭിഭാഷക വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ആറന്മുള നിയോജക മണ്ഡലം വൈസ്  പ്രസിഡന്റ് അറസ്റ്റില്‍. കുമ്പഴ സ്വദേശി അഭിജിത്ത് സോമനാണ് അറസ്റ്റിലായത്. ഇദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് നീക്കിയതായി യൂത്ത് കോൺഗ്രസ് വാർത്താക്കുറിപ്പില്‍ അറിയിച്ചു.

പരാതിയിൽ ഇന്നലെ അഭിജിത്ത് സോമനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.കഴിഞ്ഞദിവസമാണ് കടമ്മനിട്ടയിലെ സ്വകാര്യ ലോ കോളജിലെ വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റലില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് പൊലീസ് മൊഴിയെടുത്തപ്പോഴാണ് കേസിലേക്ക് നയിച്ച സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ എത്തിച്ചതും അഭിജിത്ത് സോമനാണ്.

വീട്ടിലേക്ക് പോകുന്നവഴി മൂന്ന് തവണ തന്നെ അഭിജിത്ത് പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. വിവാഹ വാഗ്ദാനം നല്‍കി ഹോട്ടലില്‍ മുറിയെടുത്താണ് പീഡിപ്പിച്ചതെന്ന് വിദ്യാര്‍ഥിനി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. പ്രതി പെണ്‍കുട്ടിയില്‍ നിന്ന് പലതവണയായി പണം കൈപ്പറ്റിയതായും പരാതിയില്‍ പറയുന്നു. രണ്ടു തവണയായി ഒരു ലക്ഷം രൂപ അഭിജിത്ത് കൈപ്പറ്റിയെന്നാണ് മൊഴിയില്‍ പറയുന്നത്.

 

കോളജില്‍ ഫീസ് അടയ്ക്കുന്നതിന് പണം തിരികെ ചോദിച്ചപ്പോള്‍ ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടതായി മറ്റു വിദ്യാര്‍ഥികള്‍ പറയുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യാശ്രമമെന്ന് പൊലീസ് പറയുന്നു.സംഭവത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായതിന് പിന്നാലെയാണ് അഭിജിത്തിന് എതിരെ പോലീസിൽ പരാതി നൽകിയത്. ഇരുവരും ഒരേ കോളേജിലെ വിദ്യാർത്ഥികളാണ്.

error: Content is protected !!