Trending Now

കോന്നിയിലെ കിഴക്കന്‍ മേഖലയില്‍ വളര്‍ത്തു മൃഗങ്ങളെ കൊല്ലുന്നത് പുലിയോ കടുവയോ അതോ മനുഷ്യരോ

Spread the love

 

konnivartha.com : കോന്നിയുടെ വനാന്തര ഗ്രാമങ്ങള്‍ ഭീതിയില്‍ ആണ് . രാത്രി കാലങ്ങളില്‍ മുറ്റത്ത്‌ ഇറങ്ങാന്‍ കൂടി പേടി .കാരണം പുലി ,കടുവ എന്നിവ പിടിക്കാം എന്നുള്ള ഉള്‍ഭയം . ഏറെ നാളുകളായി വന്യ മൃഗ ശല്യം വേട്ടയാടാന്‍ തുടങ്ങിയിട്ട് . വന്യ മൃഗം നാട്ടില്‍ എത്തി . ഈ പേടി കാരണം ഉള്‍ഭയത്തില്‍ ആണ് മിക്കവരും . വന്യ മൃഗത്തിന്‍റെ പേരില്‍ ചിലര്‍ വീട്ടില്‍ തൊഴുത്തില്‍ ഉള്ള വളര്‍ത്തു മൃഗങ്ങളെ കൊല്ലുന്നു എന്നും പറയുന്നു .വ്യക്തി വൈരാഗ്യം ആണ് ഇതിന് പിന്നില്‍ .

വന്യ മൃഗം വളര്‍ത്തു ജീവികളെ നിരന്തരം ആക്രമിക്കില്ല . വിശക്കുമ്പോള്‍ ഒരു മൃഗത്തെ പിടിക്കും . വനവുമായി അടുത്തുള്ള വീടുകളില്‍ വളര്‍ത്തുന്ന ആട് ,പശു എന്നിവയെ തക്കം പാര്‍ത്ത് പുലി പിടിക്കും . കടുവ ഒരേ സ്ഥലത്ത് ഇര പിടിക്കില്ല . കടുവ സഞ്ചരിച്ചു കൊണ്ടിരിക്കും .

ഈ വന്യ മൃഗത്തിന്‍റെ പേരില്‍ ചിലര്‍ വീടുകളില്‍ ഉള്ള വളര്‍ത്തു മൃഗങ്ങളെ കരുതി കൂട്ടി മാരക ആയുധം വെച്ച് കൊല്ലുന്നു . പഴി വന്യ മൃഗങ്ങളില്‍ ചാര്‍ത്തികൊടുക്കാന്‍ ഇവര്‍ തന്നെ മുന്നില്‍ നിന്നും പ്രചാരണം നടത്തുന്നു.ചിലര്‍ വീട്ടിലെ നാല്‍ക്കാലികളെ കൊന്നിട്ട് വനം വകുപ്പില്‍ നിന്നും നഷ്ട പരിഹാരം വാങ്ങാന്‍ അപേക്ഷ നല്‍കി .

error: Content is protected !!