Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

Spread the love

 

പത്തനംതിട്ടയില്‍ പരിപാടി ജൂലൈ 30ന്
ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി: വൈദ്യുതി മഹോത്സവം 27ന് മണ്ണടി വേലുത്തമ്പി ദളവ സ്മാരകത്തില്‍

സ്വാതന്ത്ര്യത്തിന്റെ 75-ാംമത് വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവുമായി സഹകരിച്ച് കേന്ദ്ര ഊര്‍ജ വകുപ്പും സംസ്ഥാന വൈദ്യുതി ബോര്‍ഡും സംഘടിപ്പിക്കുന്ന ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവര്‍ അറ്റ് 2047 വൈദ്യുതി മഹോത്സവം 27ന് ഉച്ചകഴിഞ്ഞ് 3.30ന് മണ്ണടി വേലുത്തമ്പി ദളവ സ്മാരകത്തില്‍ നടക്കും. ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ അഡ്വ. മാത്യു ടി. തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഊര്‍ജ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. സമ്പൂര്‍ണ ഗാര്‍ഹിക വൈദ്യുതീകരണം, ഗ്രാമീണ വൈദ്യുതീകരണം, വൈദ്യുതി വിതരണ സംവിധാന ശാക്തീകരണം, വൈദ്യുതീകരണ ഗുണഭോക്താക്കളുടെ സാക്ഷ്യം, വൈദ്യുത സ്ഥാപിത ശേഷി വികസനം, ഒരു രാഷ് ട്രം ഒരു ഗ്രിഡ്, പുനരുപയോഗ ഊര്‍ജം, വൈദ്യുതി സുരക്ഷാ അവബോധം, ഉപഭോക്തൃ അവകാശങ്ങള്‍, വൈദ്യുതി ചാര്‍ജിംഗ് സ്‌റ്റേഷന്‍ എന്നിവ സംബന്ധിച്ച വീഡിയോ പ്രദര്‍ശനം, എക്‌സിബിഷന്‍, കലാ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. ജില്ലയില്‍ മണ്ണടിക്കു പുറമേ, പത്തനംതിട്ടയിലും വൈദ്യുതി മഹോത്സവം ജൂലൈ 30ന് സംഘടിപ്പിക്കും.

 

കളക്ടറേറ്റില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, എഡിഎം ബി. രാധാകൃഷ്ണന്‍, കെഎസ്ഇബി ഡെപ്യുട്ടി ചീഫ് എന്‍ജിനിയര്‍ വി.എന്‍. പ്രസാദ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

 

എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു
കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു തലത്തില്‍ ഉന്നത വിജയം നേടിയവരെ ജൂലൈ 30ന് രാവിലെ 11ന് പത്തനംതിട്ട നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിക്കും. കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ. രാജഗോപാല്‍ ക്യാഷ് അവാര്‍ഡ് വിതരണം നിര്‍വഹിക്കും. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ഹുസൈന്‍ അധ്യക്ഷത വഹിക്കും. അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, ക്ഷേമനിധി ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ.പി. സജി, നഗരസഭ കൗണ്‍സിലര്‍ എ. അഷ്റഫ്, തൊഴിലാളി യൂണിയന്‍ നേതാക്കന്മാരായ പി.ബി. ഹര്‍ഷകുമാര്‍, പി.കെ. ഗോപി, പി.എസ്. ശശി, ജോണ്‍സ് യോഹന്നാന്‍, ജില്ലാ ലേബര്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് എസ്. സുരാജ്, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് ബിജു വര്‍ക്കി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എ.ജെ. ഷാജഹാന്‍, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മാണിക്യം കോന്നി, ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ജയന്‍ ക്ലാസിക്, കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ എം.ഷജീന എന്നിവര്‍ പങ്കെടുക്കും.

പത്രപ്രവര്‍ത്തക – പത്രപ്രവര്‍ത്തകേതര  പെന്‍ഷന്‍കാര്‍ വിവരങ്ങള്‍ നല്‍കണം
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ നിന്ന് പത്രപ്രവര്‍ത്തക – പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ നിര്‍ദിഷ്ട മാതൃകയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വിവരങ്ങള്‍ നല്‍കണം. പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പുതുക്കി നല്‍കുന്നതിന്റെ ഭാഗമായാണ് വിവരശേഖരണം. വിവരങ്ങള്‍ രേഖപ്പെടുത്തി നല്‍കാനുള്ള  ഫോമിന്റെ നിശ്ചിതമാതൃക ഡിസ്ട്രിക്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ് പത്തനംതിട്ട (District Information Office pathanamthitta) എന്ന ഫേസ് ബുക്ക് പേജില്‍ ലഭിക്കും. 2022 ഓഗസ്റ്റ് അഞ്ചിനകം വിവരങ്ങള്‍ നല്‍കണമെന്ന് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഉപഡയറക്ടര്‍ അറിയിച്ചു.


അപേക്ഷാ തീയതി നീട്ടി

ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തിലുളള എഞ്ചിനീയറിംഗ് കോളജുകളിലെ 2022-23 അധ്യയന വര്‍ഷത്തെ എന്‍ആര്‍ഐ സീറ്റുകളിലേക്ക് പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട കാലാവധി ജൂലൈ 30 വരെ നീട്ടി. അപേക്ഷയും അനുബന്ധ രേഖകളും ആഗസ്റ്റ് രണ്ടിന് വൈകിട്ട് അഞ്ചിന് മുമ്പായി ബന്ധപ്പെട്ട സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ www.ihrd.ac.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും.

വികലാംഗര്‍ക്ക് സ്വയം തൊഴില്‍ വായ്പ
ദേശീയ വികലാംഗ ധനകാര്യ വികസന കോര്‍പറേഷന്‍ സ്വയം തൊഴില്‍ വായ്പാ പദ്ധതി പ്രകാരം വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ഭിന്നശേഷിക്കാരില്‍ നിന്നും സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വായ്പക്കുളള അപേക്ഷ ക്ഷണിച്ചു. അഞ്ച് ശതമാനം മുതല്‍ പലിശനിരക്കില്‍ ഏഴു വര്‍ഷം വരെ തിരിച്ചടവ് കാലാവധിയില്‍ 50 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. നിബന്ധനകള്‍ക്ക് വിധേയമായി ഒരു ലക്ഷം രൂപ വരെ സബ്സിഡിയും അനുവദിക്കും. ഫോണ്‍ : 0471 2347768,7152,7153,7156. വെബ് സൈറ്റ് : www.hpwc.kerala.gov.in


തൊഴിലധിഷ്ഠിത പരിശീലന പരിപാടികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖേന  2022-23 സാമ്പത്തിക വര്‍ഷം  പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് തൊഴിലധിഷ്ഠിത പരിശീലന പരിപാടികള്‍ നടത്തുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനാര്‍ഥികള്‍ 70 ശതമാനം പ്ലെയ്സ്മെന്റ് ഉറപ്പാക്കുന്നതും സര്‍ക്കാര്‍ അംഗീകൃത കോഴ്സുകള്‍ നടത്തുന്നതുമായ സ്ഥാപനങ്ങള്‍ ആയതിനുളള പ്രൊപ്പോസലുകള്‍ സഹിതം ആഗസ്റ്റ് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2322712.


ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

പന്തളം എന്‍എസ്എസ് പോളിടെക്നിക് കോളജില്‍ വിവിധ വിഭാഗങ്ങളിലേക്ക് ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുമായി കോളജ് ഓഫീസില്‍ നേരിട്ട് ഹാജരാകണം. ആഗസ്റ്റ് രണ്ടുമുതല്‍ നാലു വരെയാണ് അഭിമുഖം. യോഗ്യത : ഇംഗ്ലീഷ്, കണക്ക് (ഫസ്റ്റ് ക്ലാസോടു കൂടിയ പിജി), എഞ്ചനീയറിംഗ് സബ്ജക്ട്സ് : ബി ടെക്കില്‍ ഒന്നാം ക്ലാസ് ബിരുദം. ഫോണ്‍ : 04734 259634.

ശാസ്ത്രീയ മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം നാളെ (ജൂലൈ 27) കെവികെയില്‍
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ജൂലൈ 27ന് രാവിലെ 10 മുതല്‍ തെള്ളിയൂരിലെ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്കും, പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവരും ജൂലൈ 26ന് മൂന്നിന് മുമ്പായി  8078 572 094 എന്ന നമ്പരില്‍ ബന്ധപ്പെടണം.

error: Content is protected !!