Trending Now

പത്തനംതിട്ടയിൽ രണ്ട് വിദ്യാർത്ഥികളെ കാണാനില്ല, പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി

Spread the love

 

പത്തനംതിട്ടയിൽ സുഹൃത്തുക്കളായ രണ്ടു വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. പെരുനാട് സ്വദേശി ഷാരോൺ, മലയാലപ്പുഴ സ്വദേശി ശ്രീശാന്ത് എന്നിവരെയാണ് കാണാതായത്. പോലീസ് അന്വേഷണം തുടരുകയാണ്. ശനിയാഴ്ച വൈകിട്ട് മുതലാണ് ഇരുവരെയും കാണാതായത്. ഇന്നാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്.

ശ്രീശാന്തിന് 16 വയസാണ്. കാണാതാകുമ്പോൾ മെറൂൺ കളറിൽ പുള്ളികളോട് കൂടിയ നിക്കറും ചുവന്ന ബനിയനുമായിരുന്നു ശ്രീശാന്തിന്റെ വേണം. ശ്രീശാന്തിന്റെ വലത് പുരികത്തിൽ മുറിവുണങ്ങിയ പാടുണ്ട്. വിവരം ലഭിക്കുന്നവർ 06482300333, 9497908048, 9497980253, 9497907902 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം എന്ന് മലയാലപ്പുഴ പൊലീസ് അറിയിച്ചു.

 

error: Content is protected !!