Trending Now

കോന്നിയില്‍ കാട്ടു പന്നി ആക്രമണം : അഞ്ചു പേര്‍ക്ക് പരിക്ക്

Spread the love

 

konnivartha.com : കോന്നി ഗ്രാമപഞ്ചായത്ത്‌ ചെങ്ങറ മൂന്നാം വാർഡിൽ പെട്ട അട്ടച്ചാക്കൽ വാട്ടർ ടാങ്കിന് സമീപം ജനവാസമേഖലയിൽ ഉണ്ടായ കാട്ട് പന്നി ആക്രമണത്തിൽ പാലമുറിയിൽ സജി കുമാർ,മലയിൽ പറമ്പിൽ ബാബു മത്തായി, മലയിൽ പറമ്പിൽ അനിൽ ഡാനിയേൽ, പുത്തൻ പറമ്പിൽ മറിയാമ്മ ഡാനിയേൽ, പേരങ്ങാട്ട് മലയിൽ ബിന്ദു ജെയിംസ് എന്നിവർക്ക് പരിക്ക് പറ്റി .എല്ലാവരും കോന്നി താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സ തേടി.

സംഭവ സ്ഥലത്തിന് 50മീറ്റർ ഉള്ളില്‍ ആണ് സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിക്കുന്നത്. അപകടകാരിയായ കാട്ട് പന്നിയെ വെടിവെച്ച് കൊല്ലുവാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനോടൊപ്പംജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ ഉള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു . ഈ മേഖലയില്‍ കാട്ടു പന്നി ശല്യം അതി രൂക്ഷം ആണ് . കുട്ടികളുടെ ജീവന്‍ തന്നെ സംരക്ഷിക്കാന്‍ അധികാരികള്‍ നടപടി സ്വീകരിക്കണം

error: Content is protected !!