അരുവാപ്പുലം കല്ലേലിയില്‍ നിർമ്മിക്കുന്ന ടർഫ് സ്റ്റേഡിയം : ആശങ്കകൾ പരിഹരിക്കണം : യുവ മോര്‍ച്ച

Spread the love

 

konnivartha.com : കോന്നി അരുവാപ്പുലം പഞ്ചായത്തിൽ കല്ലേലിയില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന  ടർഫ് സ്റ്റേഡിയത്തെ പറ്റിയുള്ള ആശങ്കകൾ അറിയിച്ചു അരുവാപ്പുലം പഞ്ചായത്ത്‌ സെക്രട്ടറിക്ക് കത്ത് നൽകിയതായി യുവ മോര്‍ച്ച  ഭാരവാഹികള്‍ അറിയിച്ചു .

പദ്ധതി പൊതു ജനങ്ങളോ ഗ്രാമസഭയോ അറിഞ്ഞിട്ടില്ലെന്നും, ഒരു പൊതു സ്വത്ത്‌ ഇങ്ങനെ കൃത്യമമമായി നിർമാണത്തിലൂടെ രൂപമാറ്റം വരുത്തുന്നത് എന്തിനാണ് ഇതിന്‍റെ എസ്റ്റിമേറ്റ് ആരാണ് തയാറാക്കുന്നതെന്നും നിലവിൽ ജനങ്ങൾ പൊതുവായി ഉപയോഗിക്കുന്ന സ്റ്റേഡിയത്തിൽ ഫീസ് ഏർപ്പെടുത്തി ഒരു പൊതു കളിസ്ഥലം ഇങ്ങനെ മാറ്റാൻ ഉദ്ദേശിക്കുന്നത് ജനങ്ങൾ അറിയേണ്ടതുണ്ട് എന്നും യുവ മോര്‍ച്ച  ആവശ്യപെട്ടു .

 

 

എല്ലാവർക്കും ഉപയോഗിക്കാൻ കഴിയാവുന്ന ഓപ്പൺ എയർ സ്റ്റേഡിയമാണ് വേണ്ടതെന്നും ആവശ്യപെട്ടു. ബിജെപി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രമോദ് വടക്കെടത്തു യുവമോർച്ച കോന്നി മണ്ഡലം പ്രസിഡന്റ്‌ പ്രെസ്സി കൊക്കാത്തോട്.ഉദയകുമാർ അരുവാപ്പുലം എന്നിവർ ചേര്‍ന്നുള്ള കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കി .ഉചിതമായ തീരുമാനം അറിയിക്കാത്ത പക്ഷം ശക്തമായ സമര പരിപാടികള്‍ ആരംഭിക്കും എന്നും ഭാരവാഹികള്‍ അറിയിച്ചു . അരുവാപ്പുലം പഞ്ചായത്തില്‍ നിലവില്‍ ഉള്ള സ്റ്റേഡിയം പൊതുജന സ്വത്തു ആണ് .അത് ജനങ്ങള്‍ അറിയാതെ ടർഫ് സ്റ്റേഡിയമാക്കുവാന്‍ കഴിയില്ല .

error: Content is protected !!