പിഐബി മാധ്യമ ശില്‍പശാല ഇന്ന് (ആഗസ്റ്റ് 4) പത്തനംതിട്ടയില്‍

Spread the love

 

KONNIVARTHA.COM : കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, പത്തനംതിട്ട പ്രസ് ക്ലബ്ബുമായി സഹകരിച്ച് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിക്കുന്ന ഏകദിന മാധ്യമ ശില്‍പശാല ഇന്ന് (ആഗസ്റ്റ് 4) ഹോട്ടല്‍ ഹേഡേ ഇന്‍ല്‍ നടക്കും.

രാവിലെ 10 ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്യും. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി പളനിച്ചാമി അധ്യക്ഷത വഹിക്കും. പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡന്റ് സജിത്ത് പരമേശ്വരന്‍ ആശംസയര്‍പ്പിക്കും.

വിവിധ വിഷയങ്ങളില്‍ ന്യൂ ഇന്ത്യ എക്സ്പ്രസ് അസ്സോസിയേറ്റ് എഡിറ്റര്‍ ബി. ശ്രീജന്‍, മാതൃഭൂമി ആലപ്പുഴ മുന്‍ ബ്യൂറോ ചീഫ് എസ്. ഡി. വേണുകുമാര്‍, തിരുവനന്തപുരം സിടിസിആര്‍ഐ ഡയറക്ടര്‍ ഡോ. എം.എന്‍. ഷീല എന്നിവര്‍ ക്ലാസുകള്‍ നയിക്കും

error: Content is protected !!