Trending Now

വിവാഹവാഗ്ദാനം നൽകി ബലാൽസംഗം : പ്രതി അറസ്റ്റിൽ

Spread the love

 

konnivartha.com : സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാകുകയും തുടർന്ന് വിവാഹവാഗ്ദാനം നൽകുകയും ചെയ്തശേഷം പലയിടങ്ങളിലെത്തിച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിലായി.

റാന്നി അങ്ങാടി ശനീശ്വരം ക്ഷേത്രത്തിനുസമീപം അങ്ങാടി ലക്ഷംവീട് കോളനിയിൽ പീടികയിൽ വീട്ടിൽ നിന്നും കൊറ്റനാട് തീയടിക്കൽ കുരിശുമുട്ടം രാമൻ കല്ലിൽ വീട്ടിൽ
താമസിക്കുന്ന പ്രകാശ് പി ഗോപാൽ മകൻ ആകാശ് എന്ന് വിളിക്കുന്ന വിഷ്ണു പ്രകാശ് (22) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്.

2019 ഏപ്രിൽ മുതൽ കഴിഞ്ഞമാസം 10 വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. പെരുമ്പെട്ടി സ്വദേശിനിയായ 22 കാരിയാണ് പീഡനത്തിന് ഇരയായത്.

2019 ഏപ്രിലിൽ ഒരുദിവസം യുവതിയെ പടുതോടു നിന്നും തന്റെ ബൈക്കിൽ കയറ്റി
കൊണ്ടുപോയ പ്രതി കുരിശുംമുട്ടത്തുള്ള വാടകവീട്ടിൽ എത്തിച്ച് അന്നും പിന്നീട് പലതവണയും, തുടർന്ന് കഴിഞ്ഞമാസം 10 ന് കാറിൽ കയറ്റികൊണ്ടുവന്ന് കരിമ്പോള തുണ്ടിയിലെ വാടകവീട്ടിൽ എത്തിച്ച് അവിടെവച്ചും ബലാത്സംഗം ചെയ്യുകയായിരുന്നു.

യുവതി തുടർന്ന് ഇന്നലെയാണ് സ്റ്റേഷനിൽ പരാതി നൽകിയത്.വെച്ചൂച്ചിറ ചാത്തൻ തറയിൽ നിന്നും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്നു വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയെ 10. 30 ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എസ് ഐ മാരായ അനൂപ്, താഹാകുഞ്ഞ്, എ എസ് ഐ മാരായ വിനോദ്, സുധീഷ്, സി പി ഓമാരായ പരശുറാം, ജോബിൻ ജോൺ എന്നിവരും അന്വേഷണസംഘത്തിലുണ്ട്.

error: Content is protected !!