കോന്നി പബ്ലിക്ക് ലൈബ്രറിയിൽ ദേശീയ പതാക ഉയർത്തി

 

konnivartha.com : സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തഞ്ചാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി കോന്നി പബ്ലിക്ക് ലൈബ്രറിയിൽ ദേശീയ പതാക ഉയർത്തി ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രാവതരണവും, ദേശഭക്തിഗാനാലാപനവും നടത്തി.

 

സാമൂഹ്യ പ്രവർത്തകൻ കെ.രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സലിൽവയലാത്തല അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ എൻ.എസ്.മുരളിമോഹൻ, നമിത ബി. മാത്യു, ജി.ഉഷ, സാബു, എസ്. അർച്ചിത എന്നിവർ സംസാരിച്ചു.

Related posts