Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
കോന്നി ഫെസ്റ്റിന് തിരിതെളിഞ്ഞു :റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു മൊബൈൽ പാസ്‌പോർട്ട് സേവാ വാൻ സേവനങ്ങൾ :കൊട്ടാരക്കര താലൂക്ക് ഓഫീസിൽ ജനുവരി 06-08 വരെ കുറഞ്ഞ വിലയില്‍ ഗുണനിലവാരമുള്ള സാധനങ്ങള്‍ ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ് :സപ്ലൈകോ ക്രിസ്മസ് – ന്യൂ ഇയര്‍ ഫെയര്‍ ആരംഭിച്ചു കോന്നി മെഡിക്കല്‍ കോളേജ് : ക്ലാര്‍ക്ക് നിയമനം :അഭിമുഖം ( ഡിസംബര്‍ 26ന്) കുമ്പളത്താമണ്ണില്‍ കടുവ കെണിയില്‍ വീണു വിക്‌സിത് ഭാരത് – റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) (VB—G RAM G) ബിൽ 2025-ന് രാഷ്ട്രപതി അംഗീകാരം നൽകി അയ്യപ്പഭക്തര്‍ക്ക് സദ്യ വിളമ്പി തുടങ്ങി ശബരിമലയില്‍ മണ്ഡലപൂജ 27 ന് 10.10 നും 11.30 നും ഇടയില്‍ : തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തദ്ദേശ തിരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് രണ്ടു വാക്ക്

കോന്നി മെഡിക്കൽ കോളേജിന് സമീപം സർക്കാർ ഭൂമി അനധികൃതമായി കയ്യേറുന്നു

News Editor

ഓഗസ്റ്റ്‌ 17, 2022 • 12:03 pm

 

konnivartha.com :  കോന്നി മെഡിക്കൽ കോളേജിന് സമീപത്തെ സർക്കാർ ഭൂമിയിലെ അനധികൃത കയ്യേറ്റങ്ങൾ അവസാനിപ്പിക്കണമെന്ന് സി പി ഐ കോന്നി മണ്ഡലം കമ്മറ്റി ആവശ്യപെട്ടു. കോന്നി മെഡിക്കൽ കോളേജ് റോഡിൽ നിന്നും നിർമാണം നടക്കുന്ന കോന്നി കേന്ദ്രീയ വിദ്യാലയതിന്‍റെ ഭാഗത്തേക്ക്‌ സർക്കാർ ഭൂമിയിലൂടെ റോഡ് കയ്യേറി നിർമ്മിച്ചിരിക്കുകയാണ്.

വലിയ വീതിയിൽ അനധികൃതമായി നിർമ്മിച്ചിരിക്കുന്ന റോഡിൽ ഇന്റർ ലോക്ക് കട്ടകൾ പാകുന്നതിനായി കട്ടകളും എത്തിച്ചിട്ടുണ്ട്. എന്നാൽ ബന്ധപ്പെട്ട വകുപ്പുകളോടും മറ്റും ആലോചിക്കാതെയാണ് ഇത്തരത്തിൽ റോഡ് നിർമ്മിച്ചിരിക്കുന്നത്.ഇത്തരത്തിൽ സർക്കാർ ഭൂമിയിൽ ഇവിടെ നിരവധി. കയ്യേറ്റങ്ങള്‍ നടക്കുന്നുണ്ട്.

സർക്കാർ ഭൂമിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുവാൻ ഈ ഭൂമി അളന്നു തിട്ടപ്പെടുത്തി കൊടുക്കുവാൻ റവന്യു വകുപ്പ് അധികൃതരും തയ്യാറായിട്ടില്ല. കോന്നി താലൂക് സർവേ വിഭാഗവും മുൻപ് കോന്നിയിൽ ഉണ്ടായിരുന്ന റവന്യു വകുപ്പ് അധികാരിയും ഈ ഭൂമി അളന്നു തിട്ടപെടുത്തി നൽകുന്നതിന് നടപടി സ്വീകരിച്ചിട്ടില്ല.

റവന്യു വകുപ്പ് ഈ വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്. ഇവിടെ അനധികൃതമായി ഇവിടെ റോഡുകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. പലയിടത്തും സർക്കാർ ഭൂമിയിലെ ഇരുമ്പ് വേലികൾ പൊളിച്ച് നീക്കിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരിക്കുന്നത്.

ജെ സി ബി ഉപയോഗിച്ച് നടക്കുന്ന നിർമ്മാണ പ്രവർത്തങ്ങൾ മൂലം മെഡിക്കൽ കോളേജിലേക്ക് ആധുനിക നിലവാരത്തിൽ നിർമ്മിച്ച റോഡിലേക്കും മണ്ണും ചെളിയും നിറഞ്ഞിട്ടുണ്ട്.വിഷയത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടായില്ലെങ്കിൽ കൃഷി, റവന്യു ഓഫീസുകൾക്ക് മുൻപിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ് അറിയിച്ചു.

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.