Trending Now

അവധി: പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് (ഓഗസ്റ്റ് 31)

Spread the love

 

konnivartha.com : പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് (ഓഗസ്റ്റ് 31) ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ അവധി പ്രഖ്യാപിച്ചു. എന്നാൽ, മുൻ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.

ദുരിതാശ്വാസ ക്യാമ്പില്‍ 66 പേര്‍

ജില്ലയിലെ കോഴഞ്ചേരി, മല്ലപ്പള്ളി താലൂക്കുകളില്‍ രണ്ടു വീതം ആകെ നാലു ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 17 കുടുംബങ്ങളിലെ 66 പേരാണ് നാലു ക്യാമ്പുകളിലായി കഴിയുന്നത്. ഇതില്‍ 16 പേര്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരും 11 പേര്‍ കുട്ടികളുമാണ്.

കോഴഞ്ചേരി താലൂക്കിലെ രണ്ടു ക്യാമ്പുകളിലായി 11 കുടുംബങ്ങളിലെ 44 പേരും മല്ലപ്പള്ളി താലൂക്കിലെ രണ്ടു ക്യാമ്പുകളിലായി ആറു കുടുംബങ്ങളിലെ 22 പേരും കഴിയുന്നു. തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളില്‍ ഭാഗികമായി രണ്ടു വീതവും കോന്നി താലൂക്കില്‍ ഒന്നും ഉള്‍പ്പെടെ ആകെ അഞ്ചു വീടുകളാണ് ജില്ലയില്‍ ഭാഗികമായി തകര്‍ന്നിട്ടുള്ളത്.

error: Content is protected !!