Trending Now

സർക്കാർ കൈവിട്ട കെ എസ് ആർ ടി സി ജീവനക്കാർക്ക് ആശ്വാസമായി യൂത്ത് കോൺഗ്രസ്

Spread the love

 

konnivartha.com /പത്തനംതിട്ട : ഓണാഘോഷത്തിന് പോലും പണമില്ലാതെ ബാങ്ക് വായ്പകൾ തിരിച്ചടക്കാൻ ഗതിയില്ലാതെ കഴിയുന്ന കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളവും അലവൻസും ഒന്നും നൽകാതെ ചർച്ച നടത്തി വഞ്ചിച്ച സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ജീവനക്കാർക്ക് ആശ്വാസം പകർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പത്തനംതിട്ടയിലെ കെ എസ് ആർ ടി സി ജീവനക്കാർക് അരിയും, പലവ്യഞ്ജനങ്ങളും, പച്ചക്കറിയും അടങ്ങിയ ഓണക്കിറ്റുകൾ യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിൽ ജീവനക്കാർക്ക് വിതരണം ചെയ്തു.
കാർത്തിക്ക് മുരിങ്ങമംഗലം, അസ്ലം കെ അനൂപ്, നിഷാദ് ആനപ്പാറ,റെജി ബഷീർ എന്നിവർ നേതൃത്വം നൽകി

error: Content is protected !!