
konnivartha.com : റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തിന്റെയും, പെരുനാട് മൃഗാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ പേവിഷ ബാധയ്ക്കെതിരെ വളര്‍ത്തു നായ്ക്കള്‍ക്ക് സെപ്റ്റംബര്‍ 12 മുതല്‍ 15 വരെ പ്രതിരോധ കുത്തിവയ്പ്പ് നടത്തും.
ക്യാമ്പില്‍ നായ ഒന്നിന് 15 രൂപ നിരക്കില്‍ പ്രതിരോധ കുത്തിവയ്പ്പ് എടുത്ത്, വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നല്‍കും. 2,3,4,11,12 എന്നീ വാര്‍ഡുകളില്‍ 12നും, 13,14,15,1 എന്നീ വാര്‍ഡുകളില്‍ 13നും 8,9,10 വാര്‍ഡുകളില്‍ 14നും 5,6,7 വാര്‍ഡുകളില്‍ 15നും ആണ് പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതെന്ന് റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വെറ്ററിനറി സര്ജന് എന്നിവര്‍ അറിയിച്ചു.
പേ വിഷ ബാധയ്ക്കെതിരേ പ്രതിരോധ കുത്തിവയ്പ്പ്
വടശേരിക്കര പഞ്ചായത്തില്‍ നായകള്‍ക്ക് പേ വിഷ ബാധയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പ്പ് നടത്തും. വാക്സിനേഷന് നല്കിയ നായകള്‍ക്ക് മാത്രമേ ലൈസന്‍സ് ലഭ്യമാകു. വാര്‍ഡിന്റെ പേര്, സ്ഥലം, തീയതി സമയം എന്ന ക്രമത്തില്‍ : ചെറുകുളഞ്ഞി, മൃഗാശുപത്രി ചെറുകുളഞ്ഞി, 12, 9 മുതല്‍ 10 വരെ. കരിമ്പനാംകുഴി, ന്യൂ യുപി സ്കൂള്‍, 12, 10 മുതല്‍ 11 വരെ. വലിയകുളം, മൃഗാശുപത്രി ചെറുകുളഞ്ഞി, ന്യൂ യുപി സ്കൂള്‍, 12, 11 മുതല്‍ 12 വരെ വടശേരിക്കര ടൗണ്‍, മൃഗാശുപത്രി വടശേരിക്കര, 12, 12 മുതല്‍ 1 വരെ. ബൗണ്ടറി, ലൈബ്രറി ബൗണ്ടറി, 13, 9 മുതല്‍ 10 വരെ. പേഴുംപാറ, പേഴുംപാറ ജംഗ്ഷന്, 13, 10 മുതല്‍ 11 വരെ. അരീയ്ക്കക്കാവ്, പത്താം ബ്ലോക്ക്, 13, 11 മുതല്‍ 12 വരെ.
മണിയാര്‍, മണിയാര്‍, കൊടുമുടി, 13, 12 മുതല്‍ 1 വരെ. കുമ്പളത്താമണ്‍, മുക്കുഴി ബാലവാടി, 14, 9 മുതല്‍ 10 വരെ. തലച്ചിറ, കൊമ്പനോലി ജംഗ്ഷന്, തലച്ചിറ ജംഗ്ഷന്, കല്ലുങ്കത്ര ജംഗ്ഷന്, 14, 10 മുതല്‍ 11 വരെ. തെക്കും മല, തെക്കുംമല ജംഗ്ഷന്, നെല്ലിപ്പാറ ജംഗ്ഷന്, 29 ജംഗ്ഷന്, 14, 11 മുതല്‍ 12 വരെ. ഇടത്തറ, കലശക്കുഴി അംഗനവാടി, വാവോലിക്കണ്ടം ജംഗ്ഷന്, 15, 9 മുതല്‍ 10 വരെ. നരിക്കുഴി, ഇടത്തറ ജംഗ്ഷന്, 15, 10 മുതല്‍ 1 വരെ. കുമ്പളാംപൊയ്ക, കാളചന്ത കുമ്പളാംപൊയ്ക, 15, 11 മുതല്‍ 12 വരെ. ഇടക്കുളം, പള്ളിക്ക മുരുപ്പ് അംഗനവാടി, 15, 12 മുതല്‍ 1 വരെ.
കുത്തിവയ്പ്പിന് നായ ഒന്നിന് 15 രൂപ നിരക്കില്‍ ഫീസ് ഈടാക്കും. ആരോഗ്യമുള്ളതും 3 മാസത്തിന് മുകളില്‍ പ്രായമുള്ളതുമായ എല്ലാ നായകളേയും കുത്തിവയ്പ്പിന് വിധേയമാക്കണം. ക്യാമ്പില്‍ എത്താന്‍ കഴിയാത്തവര്‍ മൃഗാശുപത്രിയില്‍ കൊണ്ടുവന്ന് കുത്തിവയ്പ്പ് എടുക്കണം.