
പ്രധാനമന്ത്രി സെപ്റ്റംബര്‍ 17ന് മദ്ധ്യപ്രദേശ് സന്ദര്‍ശിക്കും
ഇന്ത്യയില്‍ നിന്ന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ചീറ്റപ്പുലികളെ പ്രധാനമന്ത്രി കുനോ ദേശീയ പാര്‍ക്കില്‍തുറന്നുവിടും
നമീബിയയില്‍ നിന്ന് കൊണ്ടുവന്ന ചീറ്റകളെ പ്രോജക്ട് ചീറ്റയ്ക്ക് കീഴിലാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്, ഇത് വലിയ മാംസഭുക്കുകളുടെ ലോകത്തിലെ ആദ്യത്തെ ഭൂഖണ്ഡാന്തര സ്ഥലംമാറ്റല്‍ പദ്ധതിയാണ്.
ചീറ്റപ്പുലികളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് തുറസ്സായ വനങ്ങളുടെയും പുല്‍മേടുകളുടെയും ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനത്തിന് സഹായിക്കുകയും പ്രാദേശിക സമൂഹത്തിനെ മെച്ചപ്പെട്ട ഉപജീവന സാദ്ധ്യതകളിലേക്ക് നയിക്കുകയും ചെയ്യും.
പരിസ്ഥിതി സംരക്ഷണത്തിനും വന്യജീവി സംരക്ഷണത്തിനുമുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമായിാണിത്
ഷിയോപൂരിലെ കാരഹലില്‍ നടക്കുന്ന സ്വാശ്രയ സംഘങ്ങളുടെ (എസ്.എച്ച്.ജി) സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും
ആയിരക്കണക്കിന് വനിതാ എസ്.എച്ച്.ജി അംഗങ്ങള്‍/കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും
പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയ്ക്ക് കീഴില്‍ പ്രത്യേകിച്ച് ദുര്‍ബലരായ ഗോത്ര വിഭാഗങ്ങള്‍ക്കുള്ള നാല് നൈപുണ്യ കേന്ദ്രങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ന്യൂഡൽഹി സെപ്തംബർ 15, 2022
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബര്‍ 17ന് മദ്ധ്യപ്രദേശ് സന്ദര്‍ശിക്കും. രാവിലെ ഏകദേശം 10:45 ന് പ്രധാനമന്ത്രി ചീറ്റകളെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് തുറന്നുവിടും. അതിനുശേഷം, ഏകദേശം 12 മണിക്ക്, ഷിയോപൂരിലെ കാരഹലിലെ എസ്എച്ച്ജി സമ്മേളനത്തില്‍, വനിതാ എസ്.എച്ച്.ജി അംഗങ്ങള്‍/കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എന്നിവര്‍ക്കൊപ്പം അദ്ദേഹവും പങ്കെടുക്കും.
പ്രധാനമന്ത്രി കുനോ നാഷണല്‍ പാര്‍ക്കില്‍
കുനോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി കാട്ടുചീറ്റകളെ തുറന്നുവിടുന്നത് ഇന്ത്യയുടെ വന്യജീവികളെയും അതിന്റെ ആവാസവ്യവസ്ഥയെയും പുനരുജ്ജീവിപ്പിക്കാനും വൈവിദ്ധ്യവത്കരിക്കാനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ്. 1952-ല്‍ ചീറ്റകള്‍ (പുള്ളിപ്പുലികള്‍) ഇന്ത്യയില്‍ നിന്ന് വംശനാശം സംഭവിച്ചവയായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. നമീബിയയില്‍ നിന്നുള്ളവയാണ് ഈ ചീറ്റകള്‍, ഈ വര്‍ഷം ആദ്യം ഒപ്പുവച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇവയെ കൊണ്ടുവന്നത്. വലിയ വന്യ മാംസഭുക്കുകളെ സ്ഥലം മാറ്റുന്ന ലോകത്തിലെ ആദ്യത്തെ ഭൂഖണ്ഡാന്തര പദ്ധതിയായ പ്രോജക്ട് ചീറ്റയ്ക്ക് കീഴിലാണ് ചീറ്റകളെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.
ഇന്ത്യയിലെ തുറന്ന വനങ്ങളുടെയും പുല്‍മേടുകളുടെയും ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനത്തിന് ചീറ്റകള്‍ സഹായിക്കും. ഇത് ജൈവവൈവിദ്ധ്യം സംരക്ഷിക്കുന്നതിനും ജലസുരക്ഷ, കാര്‍ബണ്‍ വേര്‍തിരിക്കല്‍, മണ്ണിലെ ഈര്‍പ്പ സംരക്ഷണം തുടങ്ങിയ പരിസ്ഥിതി സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അതിലൂടെ സമൂഹത്തിന് വലിയതോതില്‍ പ്രയോജനം ചെയ്യുന്നതിനും സഹായിക്കും. പരിസ്ഥിതി സംരക്ഷണത്തിനും വന്യജീവി സംരക്ഷണത്തിനുമുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമായാണ് ഈ പരിശ്രമം. പരിസ്ഥിതി വികസനം, ഇക്കോടൂറിസം പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ പ്രാദേശിക സമൂഹത്തിന് മെച്ചപ്പെട്ട ഉപജീവന സാദ്ധ്യതകളിലേക്കും ഇത് നയിക്കും.
പ്രധാനമന്ത്രി എസ്.എച്ച്.ജി സമ്മേളനത്തില്‍
ഷിയോപൂരിലെ കാരഹലില്‍ സംഘടിപ്പിക്കുന്ന എസ്.എച്ച്.ജി സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ദീന്‍ദയാല്‍ അന്ത്യോദയ യോജന-നാഷണല്‍ റൂറല്‍ ലൈവ് ലിഹുഡ്‌സ് മിഷന്‍ (ഡേ-എന്‍.ആര്‍.എല്‍.എം) പ്രകാരം പ്രോത്സാഹിപ്പിക്കുന്ന ആയിരക്കണക്കിന് വനിതാ സ്വയം സഹായ സംഘം (എസ്.എച്ച്.ജി) അംഗങ്ങള്‍/കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ സാന്നിദ്ധ്യത്തിന് സമ്മേളനം സാക്ഷ്യം വഹിക്കും.
പരിപാടിയില്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയ്ക്ക് കീഴിലുള്ള പ്രത്യേകമായി ദുര്‍ബലരായ ഗോത്രവിഭാഗങ്ങള്‍ക്കുള്ള (പി.വി.ടി.ജി) നാല് നൈപുണ്യ കേന്ദ്രങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ഗ്രാമീണമേഖലകളിലെ പാവപ്പെട്ട കുടുംബങ്ങളെ ഘട്ടം ഘട്ടമായി സ്വയം സഹായ സംഘങ്ങളാക്കി മാറ്റുകയും അവരുടെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ വൈവിദ്ധ്യവല്‍ക്കരിക്കാനും അവരുടെ വരുമാനവും ജീവിത നിലവാരവും മെച്ചപ്പെടുത്താനും ദീര്‍ഘകാല പിന്തുണ നല്‍കുന്നതുമാണ് ഡേ-എന്‍.ആര്‍.എല്‍.എം (ഡേ-നിര്‍ലം) ലക്ഷ്യമിടുന്നത്. ഗാര്‍ഹിക പീഡനം, സ്ത്രീകളുടെ വിദ്യാഭ്യാസം, ലിംഗ സംബന്ധികളായ മറ്റ് ആശങ്കകള്‍, പോഷകാഹാരം, ശുചിത്വം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിലൂടെയും പെരുമാറ്റത്തില്‍ മാറ്റം വരുത്തുന്ന ആശയവിനിമയത്തിലൂടെയും വനിതാ എസ്.എച്ച്.ജി അംഗങ്ങളെ ശാക്തീകരിക്കുന്നതിനും മിഷന്‍ പ്രവര്‍ത്തിക്കുന്നു.
എഞ്ചിനീയേഴ്‌സ് ദിനത്തിൽ പ്രധാനമന്ത്രി സർ എം.വിശ്വേശ്വരയ്യയെ അനുസ്മരിച്ചു
ന്യൂഡൽഹി സെപ്തംബർ 15, 2022
എഞ്ചിനീയേഴ്‌സ് ദിനത്തിൽ സർ എം വിശ്വേശ്വരയ്യയുടെ മഹത്തായ സംഭാവനകളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
“എഞ്ചിനീയേഴ്‌സ് ദിനത്തിൽ സർ എം. വിശ്വേശ്വരയ്യയുടെ വഴിത്തിരിവുള്ള സംഭാവനകൾ നാം ഓർക്കുന്നു. ഭാവിയിലെ എഞ്ചിനീയർമാരുടെ തലമുറകളെ സ്വയം വ്യതിരിക്തമാകാൻ അദ്ദേഹം പ്രചോദിപ്പിച്ചുകൊണ്ടിരിക്കട്ടെ. ഈ വിഷയത്തെക്കുറിച്ച് ഞാൻ സംസാരിച്ച മുൻ മൻ കി ബാത്ത് പ്രോഗ്രാമുകളിൽ നിന്നുള്ള ഒരു ശകലം ഞാൻ പങ്കിടുന്നു.”
അംഗോളയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ജോവോ മാനുവൽ ഗോൺകാൽവ്സ് ലോറൻകോയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
ന്യൂഡൽഹി സെപ്തംബർ 15, 2022
അംഗോളയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ജോവോ മാനുവൽ ഗോൺകാൽവ്സ് ലോറൻകോയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
“അങ്കോളയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ജോവോ മാനുവൽ ഗോൺകാൽവ്സ് ലോറൻകോയ്ക്ക് അഭിനന്ദനങ്ങൾ. നമ്മുടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”
ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിനു മുന്നോടിയായി പ്രധാനമന്ത്രിയുടെ പ്രസ്താവന
ന്യൂഡൽഹി സെപ്തംബർ 15, 2022
“ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) രാഷ്ട്രത്തലവന്മാരുടെ സമിതി യോഗത്തിൽ പങ്കെടുക്കാനാണ് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവ്കാത് മിർസിയോയേവിന്റെ ക്ഷണപ്രകാരം ഞാൻ സമർഖണ്ഡ് സന്ദർശിക്കുന്നത്.
എസ്‌സിഒ ഉച്ചകോടിയിൽ, സന്ദർഭോചിതവും പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങൾ, എസ്‌സിഒയുടെ വിപുലീകരണം, സംഘടനയിലെ ബഹുമുഖവും പരസ്പരപ്രയോജനപ്രദവുമായ സഹകരണം കൂടുതൽ ആഴത്തിലാക്കൽ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ഉസ്‌ബെക്കിന്റെ അധ്യക്ഷതയ്ക്കുകീഴിൽ, വ്യാപാരം, സമ്പദ്‌വ്യവസ്ഥ, സാംസ്കാരികം, വിനോദസഞ്ചാരം എന്നീ മേഖലകളിൽ പരസ്പരസഹകരണത്തിനുള്ള നിരവധി തീരുമാനങ്ങൾ സ്വീകരിക്കാനിടയുണ്ട്.
പ്രസിഡന്റ് മിർസിയോയേവിനെ സമർഖണ്ഡിൽ സന്ദർശിക്കുന്നതിനെയും ഞാൻ പ്രതീക്ഷയോടെ നോക്കിക്കാണുകയാണ്. 2018ലെ അദ്ദേഹത്തിന്റെ ഇന്ത്യാസന്ദർശനം ഞാൻ സ്നേഹപൂർവം ഓർക്കുന്നു. 2019ലെ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ വിശിഷ്ടാതിഥിയായി അദ്ദേഹം പങ്കെടുത്തു. ഇതുകൂടാതെ, ഉച്ചകോടിയിൽ പങ്കെടുക്കുന്ന മറ്റു ചില രാഷ്ട്രത്തലവന്മാരുമായും ഞാൻ ഉഭയകക്ഷി ചർച്ചകൾ നടത്തും.”
കോവിഡ്-19: പുതിയ വിവരങ്ങള്‍
ന്യൂഡൽഹി സെപ്തംബർ 15, 2022
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി
ഇതുവരെ നല്‍കിയത് മൊത്തം 215.98 കോടി (94.59 കോടി
രണ്ടാമത്തെ ഡോസും, 18.98 കോടി കരുതല്‍ ഡോസും) ഡോസ്
വാക്‌സിന്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ 31,09,550 ഡോസ് വാക്‌സിനുകള്‍
വിതരണം ചെയ്തു.
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 46,389 പേര്‍
ചികിത്സയിലുള്ളത് 0.1 ശതമാനം പേര്‍
രോഗമുക്തി നിരക്ക് 98.71%
കഴിഞ്ഞ 24 മണിക്കൂറിനിടെ 5,748 പേര്‍ സുഖം പ്രാപിച്ചതോടെ
രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,39,41,840 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 6,422
പേര്‍ക്ക്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.04%)
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.71%)
ആകെ നടത്തിയത് 89.06 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24
മണിക്കൂറിനിടെ നടത്തിയത് 3,14,692 പരിശോധനകള്‍.
ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 215.98 കോടി കവിഞ്ഞു
12-14 വയസ് പ്രായമുള്ളവര്‍ക്ക് വിതരണം ചെയ്തത്
4.07 കോടിയിലധികം ആദ്യ ഡോസ് വാക്സിനുകള്‍
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 46,389
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 6,422
പേര്‍ക്ക്
രോഗമുക്തി നിരക്ക് നിലവില്‍ 98.71%
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.71%
ന്യൂഡൽഹി സെപ്തംബർ 15, 2022
ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ
കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 215.98 കോടി
(2,15,98,16,124) പിന്നിട്ടു.
12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ
കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. 12-14 വയസ്
പ്രായമുള്ളവർക്കുള്ള COVID-19 വാക്സിനേഷൻ 2022 മാർച്ച് 16-ന്
ആരംഭിച്ചു. ഇതുവരെ 4.07 കോടിയിലധികം (4,07,27,863)
കൗമാരക്കാർക്ക് കോവിഡ്-19 കുത്തിവയ്പിന്റെ ആദ്യ ഡോസ് നൽകി.
അതുപോലെ, 18-59 പ്രായമുള്ളവർക്കുള്ള കോവിഡ്-19 മുൻകരുതൽ
ഡോസ് 2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു.
ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിന്‍
ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:
ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 10414724
രണ്ടാം ഡോസ് 10112587
കരുതല്‍ ഡോസ് 6906878
മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 18435862
രണ്ടാം ഡോസ് 17708630
കരുതല്‍ ഡോസ് 13441086
12-14 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 40727863
രണ്ടാം ഡോസ് 31069455
15-18 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 61830995
രണ്ടാം ഡോസ് 52749084
18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 560997467
രണ്ടാം ഡോസ് 514679713
കരുതല്‍ ഡോസ് 81649999
45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 203978989
രണ്ടാം ഡോസ് 196700030
കരുതല്‍ ഡോസ് 43166582
60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 127633347
രണ്ടാം ഡോസ് 122964430
കരുതല്‍ ഡോസ് 44648403
കരുതല്‍ ഡോസ് 18,98,12,948
ആകെ 2,15,98,16,124
രാജ്യത്ത് നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 46,389 ;
ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.1% ആണ്.
ദേശീയ രോഗമുക്തി നിരക്ക് 98.71 % ആണ്. കഴിഞ്ഞ 24
മണിക്കൂറിനുള്ളില്‍ 5,748 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ
ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,39,41,840 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം
സ്ഥിരീകരിച്ചത് 6,422 പേര്‍ക്കാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,14,692 പരിശോധനകള്‍ നടത്തി.
ആകെ 89.06 കോടിയിലേറെ (89,06,13,782) പരിശോധനകളാണ്
ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര
രോഗസ്ഥിരീകരണ നിരക്ക് 1.71 ശതമാനമാണ്. പ്രതിദിന
രോഗസ്ഥിരീകരണ നിരക്ക് 2.04 ശതമാനമാണ്.
സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ കോവിഡ് -19 വാക്സിന്‍ ലഭ്യത സംബന്ധിച്ച പുതിയ വിവരങ്ങള്‍
സംസ്ഥാനങ്ങള്‍ക്ക്/കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് നല്‍കിയത് 202.48
കോടിയിലധികം വാക്സിന്‍ ഡോസുകള്‍
ഉപയോഗിക്കാത്ത 3.67 കോടിയിലധികം ഡോസ്
സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ലഭ്യം
ന്യൂഡൽഹി സെപ്തംബർ 15, 2022
രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്
അതിവേഗത്തില്‍ നല്‍കുന്നതിന് കേന്ദ്രഗവണ്‍മെന്റ്
പ്രതിജ്ഞാബദ്ധമാണ്. രാജ്യവ്യാപകമായി കോവിഡ് 19
വാക്‌സിനേഷന്‍ 2021 ജനുവരി 16-ന് ആരംഭിച്ചു. കോവിഡ്-19
വാക്‌സിനേഷന്റെ സാര്‍വത്രികവല്‍ക്കരണത്തിന്റെ പുതിയ ഘട്ടം 2021
ജൂണ്‍ 21 മുതല്‍ ആരംഭിച്ചു. പ്രതിരോധ മരുന്നു കൂടുതല്‍
ലഭ്യമാക്കിയതും, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും
മരുന്നുലഭ്യത മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞതും മികച്ച
ആസൂത്രണത്തിനും വിതരണശൃംഖല സുതാര്യമാക്കുന്നതിനും
സഹായിച്ചു.
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി,
സൗജന്യമായി വാക്സിനുകള്‍ നല്‍കി കേന്ദ്ര ഗവണ്മെന്റ്
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പിന്തുണ നല്‍കി
വരികയാണ്. കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ
പുതിയ ഘട്ടത്തില്‍ വാക്സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും.
ഇങ്ങനെ സംഭരിക്കുന്ന വാക്സിനുകള്‍ സംസ്ഥാനങ്ങള്‍ക്കും
കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കും.
വാക്സിന്‍ ഡോസുകള്‍
(2022 സെപ്റ്റംബര്‍ 15, വരെ)
വിതരണം ചെയ്തത്
2,02,48,32,325
ബാക്കിയുള്ളത്
3,67,43,650
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍
നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 202.48 കോടിയോടടുത്ത്
(2,02,48,32,325) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും
കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.
ഉപയോഗിക്കാത്ത 3.67 കോടിയിലധികം (3,67,43,650) വാക്സിന്‍
ഡോസുകള്‍ സ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍
ഇനിയും ബാക്കിയുണ്ട്.
മലേഷ്യൻ മുൻ ക്യാബിനറ്റ് മന്ത്രി ഡോ. എസ്. സാമി വെല്ലുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
ന്യൂഡൽഹി സെപ്തംബർ 15, 2022
മലേഷ്യയുടെ മുൻ ക്യാബിനറ്റ് മന്ത്രിയും മലേഷ്യയിൽ നിന്നുള്ള ആദ്യ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ ടൺ ഡോ. എസ്. സാമി വെല്ലുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
“മലേഷ്യൻ മുൻ ക്യാബിനറ്റ് മന്ത്രിയും മലേഷ്യയിൽ നിന്നുള്ള ആദ്യത്തെ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ ഡോ. എസ്. സാമി വെല്ലുവിന്റെ നിര്യാണത്തിൽ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് ഹൃദയംഗമമായ അനുശോചനം. ഓം ശാന്തി.”