
Prime Minister Narendra Modi released the cheetahs brought from Namibia, to their new home Kuno National Park in Madhya Pradesh.
ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്നെത്തിച്ച ചീറ്റകളെ പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കുനോ ദേശീയോദ്യാനത്തില്‍ പ്രത്യേകം തയ്യാറാക്കിയ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് തുറന്നുവിട്ടു.മൂന്ന് ചീറ്റകളേയാണ് നരേന്ദ്രമോദി ആദ്യം തുറന്ന് വിട്ടത്. ബാക്കിയുള്ളവയെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് തുറന്ന് വിടുക.വംശനാശം സംഭവിച്ച ചീറ്റപ്പുലികള്‍ ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് വീണ്ടും ഇന്ത്യയിലെത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രോജക്ട് ചീറ്റ ദൗത്യത്തിന്റെ ഭാഗമായാണ് കരയിലെ ഏറ്റവും വേഗമേറിയ ജീവികളായ ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്.അഞ്ച് പെണ്‍ ചീറ്റകളും മൂന്ന് ആണ്‍ ചീറ്റകളുമാണ് നമീബിയയില്‍ എത്തിയത്.
ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഏതാനും ദിവസം നിരീക്ഷിച്ച ശേഷം കാലാവസ്ഥ ഇണങ്ങുന്ന മുറയ്ക്ക് ഇവയെ കുനോ ദേശീയോദ്യാനത്തിലേക്ക് തുറന്നു വിടും . ഇവയ്ക്ക് ഇര തേടി പിടിയ്ക്കാന്‍ ആവശ്യമായ മാംസ മൃഗങ്ങളെ നേരത്തെ തന്നെ ഇവിടെ തുറന്നു വിട്ടിരുന്നു