Trending Now

കോന്നി വനത്തില്‍ പോലീസ് പരിശോധന: കോന്നി കുമ്മണ്ണൂർ കേന്ദ്ര ഐ ബി നിരീക്ഷണത്തില്‍

Spread the love

 

konnivartha.com : കോന്നി കുമ്മണ്ണൂരിൽ വീണ്ടും പോലീസ് പരിശോധന. അറസ്റ്റിലായ പോപുലർഫ്രണ്ട് നേതാവ് അജ്മലുമായി കുമ്മണ്ണൂർ വനമേഖലയിൽ ഇന്ന് രാവിലെയോടെ കോന്നി പോലീസിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്.

അച്ചൻകോവിൽ നദിയിൽ പ്രതികൾ ഉപേക്ഷിച്ച വസ്ത്രങ്ങൾ അടക്കം കണ്ടെത്താനാണ് പരിശോധന നടന്നത്. കെഎസ്ആർടിസി ബസ്സിന് കല്ലെറിയുന്ന സമയത്ത് പ്രതികൾ ഉപയോഗിച്ച വസ്ത്രങ്ങളും, ബാഗും കണ്ടെത്താനാണ് വനമേഖലയിൽ തിരച്ചിൽ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. അച്ചൻകോവിലാറ്റിൽ ഇറങ്ങി തെരച്ചിൽ നടത്തിയെങ്കിലും തൊണ്ടി കണ്ടെത്താനായില്ല. ഇയാൾക്കെതിരേ വനമേഖലയിൽ അതിക്രമിച്ച് കടന്ന് കയറിയതിനും കേസ് എടുക്കാൻ സാധ്യതയുണ്ട്.

error: Content is protected !!