Trending Now

കോന്നി ആനകുത്തിയില്‍ ആയുധ പ്രദര്‍ശനം നടന്നു : പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് അറിഞ്ഞില്ല

Spread the love

 

konnivartha.com : കോന്നി കേന്ദ്രമാക്കി നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവ സാന്നിധ്യം . നിരോധിത സംഘടനായ സിമിയുടെ ക്യാമ്പ് നടന്ന കോന്നി കുമ്മണ്ണൂരില്‍ തന്നെ ഇക്കഴിഞ്ഞ ആഗസ്റ്റ്‌ മാസം മൂന്നു ദിവസം നീണ്ടു നിന്ന ആനകുത്തി ഏരിയാ സമ്മേളനത്തില്‍ ആണ് ആയുധ പ്രദര്‍ശനം നടന്നത് . ആയോധന കലാ പ്രദര്‍ശനം എന്നാണ് നോട്ടീസ്സില്‍ ചേര്‍ത്തത് . ഉത്ഘാടനം നടത്തിയത് നിലവില്‍ പോലീസ് പിടിയില്‍ ഉള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിഎ അബ്ദുള്‍ സത്താര്‍ ആണ് . ഏരിയാ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിതന്നെ നേരിട്ട് എത്തുമെന്ന് നോട്ടീസില്‍ കാണുന്നു .

2022 ആഗസ്റ്റ്‌ 26,27,28 തീയതികളില്‍ ആണ് കുമ്മണ്ണൂര്‍ ആനകുത്തിയില്‍ ആസാദ് നഗര്‍ എന്ന് പേരിട്ട സ്ഥലത്ത് ആയുധ പ്രദര്‍ശനം നടന്നത് . കോന്നി പോലീസ് കീഴില്‍ ഉള്ള സ്പെഷ്യല്‍ ബ്രാഞ്ച് സംഭവം അറിഞ്ഞിട്ടില്ല . എന്നാല്‍ കേന്ദ്ര ഐ ബി ഇക്കാര്യം അറിയുകയും കേന്ദ്ര ഐബിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു .

“റിപ്പബ്ലിക്കിനെ രക്ഷിക്കുക നാട്ടൊരുമ”എന്ന പരിപാടി ആണ് സംഘടിപ്പിച്ചത് . മെഹന്തി മത്സരം ,മരം കയറ്റ മത്സരം ,ഹാപ്പി ഫാമിലി , ബൈക്ക് സ്ലോ റയിസ് ,കലാ കായിക മത്സരം തുടങ്ങിയവ  നടത്തി . അതിനു ഒപ്പം ആണ് ആയോധന കലാ പ്രദര്‍ശനം നടത്തിയത് .

2008 ല്‍ ഇവിടെ സിമിയുടെ ക്യാമ്പ് നടന്നു എന്ന് അന്നത്തെ എ ഡി ജി പിയായിരുന്ന ഹേമ ചന്ദ്രന് പരാതി കിട്ടി .എന്നാല്‍ അന്വേഷണം നടന്നില്ല . കല്ലേലി പാലത്തിനു അടിയില്‍ കുഴിച്ചിട്ട നിലയില്‍ 96 ഡിറ്റനേറ്റര്‍ കണ്ടെത്തി എങ്കിലും പോലീസ് അന്വേഷണം പകുതിയ്ക്ക് വെച്ച് നിന്നു . പക്ഷെ കേന്ദ്ര ഐ ബി ഇന്നും അക്കാര്യം അന്വേഷിക്കുന്നു . പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് ഇടയ്ക്ക് കല്ലേലി എത്തി ചിലരെ കണ്ടു വിവരം ശേഖരിച്ചു മടങ്ങുന്നു . മീന്‍ പിടിക്കാന്‍ പാറമടയില്‍ നിന്നും സംഘടിപ്പിച്ചത് ആണ് ഡിറ്റനേറ്റര്‍ എന്നാണ് കേരള പോലീസ് ഭാക്ഷ്യം . ഡിറ്റനേറ്റര്‍ സ്പോടക വസ്തു ആണ് . നിരോധിത പട്ടികയില്‍ ഉള്ളത് ആണ് . എന്ത് കൊണ്ട് പാറമട പരിശോധിച്ച് ഡിറ്റനേറ്റര്‍ പിടിക്കുന്നില്ല . ആര്‍ ഡി എക്സ് അടക്കം പാറമടകളില്‍ ഉണ്ട് . മുംബൈ സ്പോടനം നടത്തിയത് ആര്‍ ഡി എക്സ് കൊണ്ട് ആണ് .

വലിയ നിലയില്‍ കേരളത്തിലും മറ്റു സംസ്ഥാനത്തും സ്പോടനം നടത്തി ഭീതി പ്പെടുത്താന്‍ ഇത്തരം സംഘടനകള്‍ ശ്രമിച്ചു . ലവ് ജിഹാദ് എന്ന് പേരിട്ട വളരെ വിവാദമായ വാര്‍ത്ത പുറത്തു കൊണ്ടുവന്ന കേരള കൌമുദി ഫ്ലാഷ് മുന്‍ റിപ്പോര്‍ട്ടര്‍ ആയ ജയന്‍ കോന്നിയ്ക്ക് നേരെ വധശ്രമം ഉള്‍പ്പെടെ ഉള്ള ഉപദ്രവം ഉണ്ടായി . വധിക്കപ്പെടെണ്ട 350 ആളുകളുടെ ലിസ്റ്റ് എന്‍ ഐ എ പിടിച്ചെടുത്തു .അതില്‍ ഏക മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കോന്നിയുടെ പേരും ഉണ്ട് .പത്തനംതിട്ട പ്രക്കാനം ഉള്ള കോളേജില്‍ ആണ് ലവ് ജിഹാദ് തുടക്കം .

പത്തനംതിട്ട ഉള്ള വിദ്യാര്‍ഥി അന്യ മതത്തില്‍ ഉള്ള ഒന്നിലേറെ പെണ്‍കുട്ടികളെ പ്രണയം നടിച്ചു വശീകരിച്ചു . വരുന്ന അമ്പതു വര്‍ഷത്തിനു ഉള്ളില്‍ ഇന്ത്യയുടെ ഭരണം പിടിച്ചെടുക്കാന്‍ ആണ് നിരോധിത സംഘടന സിമി തീരുമാനിച്ചത് .കോളേജില്‍ നിന്നും പുറത്താക്കിയ ഈ വിദ്യാര്‍ഥി കോളേജ് കെട്ടിട മുകളില്‍ കയറി നിന്ന് ചാടും എന്ന് ഭീക്ഷണി മുഴക്കിയതോടെ കോളേജില്‍ തിരിച്ചെടുത്തു

മറ്റു മതത്തില്‍പെട്ട പെണ്‍കുട്ടികളെ പ്രണയിച്ചു പാട്ടിലാക്കി പ്രത്യേക കേന്ദ്രത്തില്‍ എത്തിച്ചു മതം മാറ്റി കൂടെ കൂട്ടുവാനും പെണ്‍കുട്ടികളുടെ വീട്ടുകാര്‍ക്ക് പണം നല്‍കി കൂടെ കൂട്ടുവാനും അങ്ങനെ വലിയൊരു ജന സമൂഹത്തെ വാര്‍ത്തെടുത്തു ഭരണ പരമായി വാര്‍ഡ്‌ , ബ്ലോക്ക് ,ജില്ല ,നിയമ സഭ , പാര്‍ലമെമെന്‍റ് മത്സരിക്കാന്‍ ഉള്ള തീരുമാനം എടുത്തു . ഇത് ലവ് ജിഹാദ് എന്ന പേരില്‍ കേരള കൌമുദി ഫ്ലാഷില്‍ റിപ്പോര്‍ട്ട് ചെയ്തു . അന്വേഷണ ഭാഗമായി ഈ റിപ്പോര്‍ട്ടര്‍ ഇവരുടെ പത്രത്തില്‍ റിപ്പോര്‍ട്ടര്‍ ആയി ചേര്‍ന്ന് ആണ് വിവരങ്ങള്‍ ശേഖരിച്ചത് . കാഞ്ഞിരപ്പള്ളി നടന്ന എന്‍ ഡി എഫ് (സിമി നിരോധിച്ച ശേഷം രൂപീകരിച്ച സംഘടന )പൊതു ചര്‍ച്ചയില്‍ പങ്കെടുത്ത ഏക ലേഖകന്‍ ജയന്‍ കോന്നി ആയിരുന്നു .അന്ന് അറിഞ്ഞ വിവരം കേന്ദ്ര ഐബിയില്‍ അറിയിച്ചു .

കോന്നിയില്‍ സിമി ക്യാമ്പ് നടന്ന വിവരം 2008 ല്‍ പരാതി കൊടുത്തിട്ടും അന്വേഷിച്ചില്ല . കോടികളുടെ പണം ഒഴുക്കി ആണ് പ്രവര്‍ത്തനം . കോന്നി പത്തനംതിട്ട കാഞ്ഞിരപള്ളി ,ഓച്ചിറ തുടങ്ങിയ സ്ഥലങ്ങളില്‍ കോടികളുടെ ഭൂമി ഇടപാടും കച്ചവട സ്ഥാപനവും തുടങ്ങി എങ്കിലും പോലീസ് ഒന്നും അറിഞ്ഞില്ല

 

error: Content is protected !!