
മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് പര്യടനം മാറ്റിവെച്ചു. ചികിത്സയിൽ കഴിയുന്ന സി പി എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കാണാൻ മുഖ്യമന്ത്രി ചെന്നൈയിലേക്ക് പോകും. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കോടിയേരിയെ കാണാൻ ചെന്നൈയിലേക്ക് പോകുന്നുണ്ട്. എം വി ഗോവിന്ദൻ ഇന്ന് രാത്രി എട്ട് മണിയോടെ ചെന്നൈയിലേക്ക് യാത്ര തിരിക്കും.
ചികിത്സയിൽ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും നേരത്തെ ചെന്നൈയിലെത്തി സന്ദർശിച്ചിരുന്നു. ഓഗസ്റ്റ് 29നാണ് കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികില്‍സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടു പോയത്. 30- തീയതി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ഓഗസ്റ്റ് 28നാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞത്. തുടര്‍ന്ന് എം വി ഗോവിന്ദനെ പുതിയ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു.