
Konnivartha. Com :പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തിൽ മൂന്നു പേരുടെ കൂടി അറസ്റ്റ്കോന്നി പൊലീസ് രേഖപ്പെടുത്തി
കുമ്മണ്ണൂർ പള്ളിക്കിഴക്കേതിൽ അജ്മൽ വാഹിദ് (29), കുമ്മണ്ണൂർ നെടിയകാല പുത്തൻ വീട് നജിൽ (24), മുളന്തറ മാവനാൽ പുത്തൻവീട് അജ്മൽ ഷാജഹാൻ (29) എന്നിവരെ ആണ് അറസ്റ്റ് ചെയ്തത് .
ഇവരുടെ വീടുകളിൽ കഴിഞ്ഞ ദിവസം പൊലീസ്റെയ്ഡ്നടത്തിയിരുന്നു.അറസ്റ്റിലായ പോപ്പുലർഫ്രണ്ട് നേതാവ് അജ്മലുമായി കുമ്മണ്ണൂർ വനമേഖലയിലും ഇന്നലെ കോന്നി പോലീസിന്റെ നേതൃത്വത്തിൽ പരിശോധന നടന്നിരുന്നു.ഹർത്താൽ ദിനം കെ എസ് ആർ ടി സി ബസ്സിന് കല്ലെറിഞ്ഞവർ വസ്ത്രം ആയുധം എന്നിവ അച്ചൻ കോവിൽ നദിയിൽ ഉപേക്ഷിച്ചു എന്നാണ് മൊഴി നൽകിയത്. ഇത് തേടിയാണ് പോലീസ് പരിശോധന നടത്തിയത്. എന്നാൽ തൊണ്ടി കണ്ടെത്തിയിട്ടില്ല.
പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും