Trending Now

ലഹരിമുക്ത കേരളം പരിപാടിയുടെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു

Spread the love

ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് യുവ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ നേതൃത്വത്തില്‍ നെഹ്റു യുവ കേന്ദ്ര പത്തനംതിട്ട, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്,   യുവജനക്ഷേമ ബോര്‍ഡ് പത്തനംതിട്ട എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍  അമ്പലപ്പാറ – മോതിര വയലില്‍ ലഹരിമുക്ത കേരളം പരിപാടി സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് കൂട്ടയോട്ടം -ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍ 3.0, ലഹരിക്കെതിരെ ഫ്ളാഷ് മോബ്, ക്ലീന്‍ ഇന്ത്യ 2.0 കാമ്പയിന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് സംഘടിപ്പിച്ചത്. കൂട്ടയോട്ടം ക്ലബ് രക്ഷാധികാരി ഫാ. എസ്. ബിജു ഫ്ളാഗ് ഓഫ് ചെയ്തു.

ക്ലബ് വൈസ് പ്രസിഡന്റ് ആര്‍. അനന്തുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പഴവങ്ങാടി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് മെമ്പര്‍ ഷൈനി രാജീവ്  ഉദ്ഘാടനം ചെയ്തു. ക്ലബ് രക്ഷാധികാരി ഫാ. എസ്. ബിജു മുഖ്യപ്രഭാഷണം നടത്തി. സരിഗമപാ ടോപ്സിംഗര്‍ ഐശ്വര്യ അനില്‍, എസ്. അനുപമ, നെഹ്റു യുവകേന്ദ്ര റാന്നി ബ്ലോക്ക് വോളണ്ടിയര്‍ എ.എസ്. അനൂപ്, ആശിഷ് എബി എന്നിവര്‍ സംസാരിച്ചു.

error: Content is protected !!