Trending Now

ഗാന്ധിജയന്തി ദിനാചരണവും ശുചീകരണ പ്രവർത്തനങ്ങളും നടത്തി

Spread the love

 

konnivartha.com : ശ്രീ ചിത്തിര ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും പത്തനംതിട്ട നെഹ്‌റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണവും ശുചീകരണ പ്രവർത്തനങ്ങളും നടത്തി.

ക്ലബ് പ്രസിഡൻറ് വിഷ്ണുവിൻറെ അധ്യക്ഷതയിൽ തുടങ്ങിയ യോഗം കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുലേഖ വി നായർ ഉദ്ഘാടനം ചെയ്തു. നെഹ്റു യുവകേന്ദ്ര പത്തനംതിട്ട ജില്ലാ കോഡിനേറ്റർ സന്ദീപ് കൃഷ്ണൻ യൂത്ത് വോളണ്ടിയർ സുധീഷ് ക്ലബ് സെക്രട്ടറി റിയാസ് വനിതാവിങ് കൺവീനർ ലത എന്നിവർ സംസാരിച്ചു യോഗത്തിനുശേഷം 50 പേരെ പങ്കെടുപ്പിച്ചുകൊണ്ട് ക്ലബ്ബ് പരിധിയിലുള്ള മുഴുവൻ സ്ഥലങ്ങളും ശുചീകരിക്കുകയും ചെയ്തു

error: Content is protected !!