പൂജ ആഘോഷത്തിനുള്ള പൂക്കളൊരുക്കി പന്തളം തെക്കേക്കര

Spread the love

 

konnivartha.com : മഹാനവമി, വിജയദശമി ആഘോഷങ്ങള്‍ക്ക് നാടന്‍ പൂക്കള്‍ തയാറാക്കി പന്തളം തെക്കേക്കര പഞ്ചായത്ത്. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പൂ കൃഷിയുടെ വിളവെടുപ്പ് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു.

വാടാ മുല്ല, ബന്ദി, സീനിയ, തുളസി എന്നിവയാണ് വിളവെടുത്തത്. വര്‍ഷം മുഴുവന്‍ തെക്കേക്കരയ്ക്ക് ആവശ്യമായ പൂക്കള്‍ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ കൂടുതല്‍ പ്രദേശത്തേക്ക് കൃഷി വ്യാപിപ്പിക്കും.

വൈസ് പ്രസിഡന്റ് റാഹേല്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.പി. വിദ്യാധര പണിക്കര്‍, വാര്‍ഡ് മെമ്പര്‍ പ്രസാദ് കുമാര്‍, കൃഷി ഓഫീസര്‍ സി. ലാലി, സീനിയര്‍ അസിസ്റ്റന്റ് എന്‍. ജിജി, കാര്‍ഷിക കര്‍മ്മസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!