മുംബൈയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനി ശേഖര്‍ അന്തരിച്ചു

Spread the love

 

മലയാളിയും മുംബൈയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആനി ശേഖര്‍ അന്തരിച്ചു. 84 വയസായിരുന്നു. അസുഖബാധിതയായി ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്നു.ദക്ഷിണ മുംബൈയില്‍ കൊളാബയില്‍ നിന്ന് രണ്ട് തവണ നിയമസഭാംഗമായിരുന്നു ആനി ശേഖര്‍. കോണ്‍ഗ്രസിന്റെ മുംബൈ ഘടകത്തിലെ ജനപ്രിയ നേതാവായിരുന്ന ആനി 45 വര്‍ഷത്തോളം വിവിധ പദവികളില്‍ പൊതുരംഗത്ത് സേവനമനുഷ്ഠിച്ചു. പിന്നാക്കം നില്‍ക്കുന്ന കുട്ടികളുടെ പഠനത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പഠന കേന്ദ്രങ്ങള്‍ ആനി ശേഖറിന്റെ സംഭാവനയില്‍ പ്രധാനപ്പെട്ടതാണ്. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 3 30ന് നടക്കും.

error: Content is protected !!