Trending Now

തെങ്ങ് കയറ്റക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ

Spread the love

konnivartha.com : നാളികേര വികസന ബോർഡിന്റെ കേര സുരക്ഷ ഇൻഷുറൻസ് പദ്ധതി പ്രകാരം തെങ്ങുകയറ്റ തൊഴിലാളികൾക്ക് 99 രൂപ പ്രീമിയം നൽകി 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിനായി അപേക്ഷിക്കാനുള്ള അവസരം 2022 ഒക്ടോബർ 25ന് അവസാനിക്കും. ഓറിയന്റൽ ഇൻഷൂറൻസ് കമ്പനിയുമായി സഹകരിച്ചാണ് ബോർഡ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

തെങ്ങു കയറ്റ തൊഴിലാളികൾ, നാളികേര വികസന ബോർഡിന്റെ ചങ്ങാതിക്കൂട്ടം പരിശീലനമോ നീര ടെക്നീഷ്യൻ പരിശീലനമോ വിജയകരമായി പൂർത്തിയാക്കിയവർ, നാളികേര വിളവെടുപ്പുകാർ എന്നിവർക്കാണ് പരിരക്ഷ ലഭിക്കുക.

കൃഷി ഓഫീസർ/പഞ്ചായത്ത് പ്രസിഡന്റ്/നാളികേര ഉത്പാദക കമ്പനി ഡയറക്ടർമാർ എന്നിവർ ആരെങ്കില്ലും ഒപ്പ് വെച്ച് പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും നാളികേര വികസന ബോർഡിന്റെ പേരിൽ എറണാകുളത്ത് മാറ്റാവുന്ന 99 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും സഹിതം അപേക്ഷകൾ,

ചെയർമാൻ,
നാളികേര വികസന ബോർഡ്,
കേരഭവൻ,
എസ്.ആർ.വി റോഡ്,
കൊച്ചി – 682011

എന്ന വിലാസത്തിൽ അയയ്ക്കണം.

അപേക്ഷാഫോമിനും പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബോർഡിന്റെ  www.coconutboard.gov.in  എന്ന വെബ്സൈറ്റ്  സന്ദർശിക്കുകയോ 0484 – 2377266 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

konnivartha.com : “Kera Suraksha Insurance Scheme” being implemented by Coconut Development Board in association with M/s Oriental Insurance Company Limited provides accidental insurance coverage of maximum of Rs 5,00,000 to Coconut Tree Climbers/Neera Technicians/Coconut Harvesters and Friends of Coconut Tree Trainees. Those who wish to avail the benefits of the scheme with the present beneficiary premium share of Rs.99 may submit their application with all requisite documents & certification on or before 25th October 2022.

 

Application form duly filled in, countersigned by Agriculture officer/Panchayat President/CPF office bearers/CPC Directors along with a demand draft for Rs. 99, drawn in favour of COCONUT DEVELOPMENT BOARD, payable at Ernakulam, along with a copy of age proof may be sent to:

Chairman,

Coconut Development Board,

SRV Road,

Kera Bhavan,

Kochi – 682011,

Kerala.

 

Beneficiary’s share of premium can also be paid online. Application form and other details are available at Board’s website, www.coconutboard.gov.in. For further details please contact the Statistics Section of Coconut Development Board, Kochi. Phone: 0484-2377266.

error: Content is protected !!