Trending Now

മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ പുനലൂർ മധു (66)അന്തരിച്ചു.

Spread the love

തിരുവനന്തപുരം: മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ പുനലൂർ മധു അന്തരിച്ചു. 66 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെപിസിസി അംഗം, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1991ൽ പുനലൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചു ജയിച്ചു.
നിലവിൽ കെ.പി.സി.സി. നിർവാഹകസമിതി അംഗമാണ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ഒ.കമലം. മകൻ: മനീഷ് വിഷ്ണു. മരുമകൾ: ദേവി ജയലക്ഷ്മി.

error: Content is protected !!