ലഹരി മുക്ത ബോധവത്ക്കരണ ക്ലാസ് നടത്തി

Spread the love

konnivartha.com :  ലഹരിക്കെതിരായ നവകേരള മുന്നേറ്റ കാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ചെന്നീര്‍ക്കര എസ്എന്‍ഡിപി എച്ച്എസ്എസില്‍ വിമുക്തി മിഷന്റെയും എക്‌സൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി സഹകരിച്ച് വിപുലമായ ‘ലഹരി മുക്ത  ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പത്തനംതിട്ട ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.എ. പ്രദീപ് ക്ലാസ് ഉദ്ഘാടനം  ചെയ്തു.

 

വിമുക്തി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോസ് കളീക്കല്‍ ലഹരി വിരുദ്ധ പ്രതിജ്ഞ  ചൊല്ലിക്കൊടുത്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ മുഹമ്മദലി ജിന്ന ബോധവല്‍ക്കരണ ക്ലാസ്  നയിച്ചു. പ്രിന്‍സിപ്പല്‍ പി. ഉഷ, സ്‌കൂള്‍ മാനേജര്‍  എം.സി  ബിന്ദുസാരന്‍,  ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അഭിലാഷ് വിശ്വനാഥ്, ഹെഡ്മിസ്ട്രസ് എസ്. ഷീബ, അധ്യാപകര്‍, രക്ഷിതാക്കള്‍ വിദ്യാര്‍ഥികള്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!