വന്യജീവിവാരാഘോഷത്തിന്‍റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

Spread the love

 

konnivartha.com : കോന്നി ഫോറസ്റ്റ് റെയ്ഞ്ചിലെ ഉത്തരകുമരംപേരൂര്‍ ഫോറസ്റ്റ്സ്റ്റേഷനും, കൊന്നപ്പാറ വി.എന്‍.എസ്. ആര്‍ട്സ് ആന്‍ഡ് സയന്‍സ്‌കോളജ് എന്‍.എസ്.എസ്. യൂണിറ്റും സംയുക്തമായി വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി ഞളളൂര്‍ മുതല്‍ എലിമുളളുംപ്ലാക്കല്‍ വരെയുളള റോഡ് ഭാഗങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം നടത്തി. അഡ്വ. കെ.യു.ജനീഷ്‌കുമാര്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു.

കോന്നി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജോജി ജെയിംസ്, ഉത്തരകുമരംപേരൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മധുസൂദനന്‍ പിളള, ബീറ്റ്ഫോറസ്റ്റ് ഓഫീസര്‍ രാഖി എസ്. രാജന്‍, ഫോറസ്റ്റ് വാച്ചര്‍ ബി. റഹിം, വി.എന്‍.എസ്. കോളജ് എന്‍.എസ്.എസ്. യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ വി. രഞ്ജിത്ത്, വി.എന്‍.എസ്. കോളജ് കൊമേഴ്സ് വിഭാഗം തലവന്‍ ശോഭാകുമാരി എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യ നിര്‍മാര്‍ജനം നടത്തിയത്.