
konnivartha.com : പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട് ഡെങ്കിപ്പനി സ്ഥിരീകരിച്ചു എങ്കിലും കൊതുകിന്‍റെ ഉറവിട നശീകരണ പ്രവര്‍ത്തനം തുടങ്ങിയോ . ഈ മാസം ഇതുവരെ പത്തനംതിട്ട മുനിസിപ്പാലിറ്റി, തിരുവല്ല മുനിസിപ്പാലിറ്റി, തോട്ടപ്പുഴശ്ശേരി, കൊക്കാത്തോട്, കല്ലൂപ്പാറ, എഴുമറ്റൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വന മേഖല ഉള്‍പ്പെടെ ഉള്ള അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട് ഡെങ്കിപ്പനി സ്ഥിരീകരിച്ചു എങ്കിലും കൂടുതല്‍ ആളുകളിലേക്ക് രോഗം പടരാതെ ഇരിക്കാന്‍ ഉള്ള നടപടികള്‍ ഉണ്ടായോ എന്ന് പഞ്ചായത്തോ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരോ മാധ്യമങ്ങളെ ഇത് വരെ അറിയിച്ചില്ല .
കൊക്കാത്തോട് ഡെങ്കിപ്പനി സ്ഥിരീകരിച്ചു എന്ന് ആദ്യം വാര്‍ത്ത നല്‍കിയത് കോന്നി വാര്‍ത്ത ആണ് . എന്നിട്ടും അവിടെ ഉള്ള ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ തങ്ങളുടെ തുടര്‍ പ്രവര്‍ത്തനം അറിയിച്ചില്ല . മാധ്യമങ്ങളിലൂടെ ആണ് ജനം അറിയിപ്പുകള്‍ ശ്രദ്ധിക്കുന്നത് . ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ കൂത്താടികളുടെ സാന്നിധ്യം വളരെയധികം കാണപ്പെടുന്നുണ്ട് എന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട് . അത് അനുസരിച്ച് പഞ്ചായത്ത് ചെയ്ത പ്രവര്‍ത്തനം പോലും മാധ്യമങ്ങളെ അറിയിച്ചില്ല .
ഉപയോഗശൂന്യമായ ചിരട്ട, പ്ലാസ്റ്റിക് പാത്രങ്ങള്‍, ദ്രവിക്കാത്ത മാലിന്യങ്ങള്‍, ഉപയോഗമില്ലാത്ത ടയറുകള്‍, ബക്കറ്റുകള്‍ മുതലായ പറമ്പില്‍ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കള്‍ ആഴ്ചയിലൊരിക്കല്‍ നീക്കം ചെയ്ത് സുരക്ഷിതമായി സംസ്‌ക്കരിക്കുക. വെളളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങള്‍, ജല സംഭരണികള്‍ തുടങ്ങിയവ കൊതുക് കടക്കാത്ത രീതിയില്‍ പൂര്‍ണമായും മൂടി വയ്ക്കുക.ഫ്രിഡ്ജിനു പിറകിലെ ട്രേ, ചെടിച്ചട്ടികള്‍ക്കടിയിലെ പാത്രം, വാട്ടര്‍ കൂളറുകള്‍, ഫ്‌ളവര്‍വേസുകള്‍, വെളളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങള്‍ മുതലായവയിലെ വെളളം ആഴ്ചയിലൊരിക്കലെങ്കിലും മാറ്റി വൃത്തിയാക്കണം. കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ ശരീരം മൂടുന്ന തരത്തിലുളള വസ്ത്രങ്ങള്‍ ധരിക്കുക, ജനലുകളും വാതിലുകളും കൊതുക് കടക്കാതെ അടച്ചിടുക. പകല്‍ ഉറങ്ങുമ്പോഴും കൊതുക് വല ഉപയോഗിക്കുക എന്നീ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
ആഴ്ചയിലൊരിക്കല്‍ കൊതുകിന്റെ ഉറവിട നശീകരണം നടത്തി ഡ്രൈ ഡേ ആചരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.