പണം ഉണ്ട് :പക്ഷെ വകയ്ക്ക് കൊള്ളില്ല : മാലിന്യം പട്ടാപകൽ പൊതു നിരത്തിൽ വലിച്ചെറിഞ്ഞ് കടന്നു

Spread the love

 

 

konnivartha.com : പജീറോ വാഹനം നമ്പർ “MH43X -205”.ഇതിന്‍റെ ഉടമയ്ക്ക് മാലിന്യം പൊതു നിരത്തില്‍ കളയുന്നത് ഹോബി ആണോ .ആണെങ്കില്‍ അങ്ങയുടെ ഈ രീതി തിരുത്തണം .

ഈ വാഹനത്തിൽ എത്തി കുഞ്ഞുങ്ങളുടെ പാമ്പേഴ്സ് നിറച്ച ഒരു കെട്ട് മാലിന്യം പട്ടാപകൽ പത്തനംതിട്ട നഗരത്തിലെ റിംഗ് റോഡ്  അഞ്ചക്കാല ജംഗ്ഷനും – സെന്റ് പീറ്റേഴ്സ് ജംഗ്‌ഷനും ഇടയിൽ പൊതു നിരത്തിൽ വലിച്ചെറിഞ്ഞ് കടന്നു പോയി . സമൂഹത്തോട് കാണിക്കുന്ന ഈ വൃത്തികേട് കാണിച്ചിട്ട് പകല്‍ മാന്യനായി ഇരിക്കുന്ന അങ്ങയോടു ഒന്നേ പറയാന്‍ ഉള്ളൂ .സ്വന്തം വീട്ടിലെ മാലിന്യം ആ വീട്ടില്‍ തന്നെ സംസ്ക്കരിക്കണം . അതാണ്‌ ഉചിതമായ നടപടി .
മാലിന്യ സംസ്കരണ പദ്ധതി നല്ല രീതിയിൽ പത്തനംതിട്ട നഗരസഭ നടത്തി വരുമ്പോൾ
അതിനെ ഇത്തരത്തില്‍ ഉള്ള ആൾക്കാർ തകർത്ത് നാടിന് തന്നെ ശാപമായി മാറുന്നു.

 

പത്തനംതിട്ട നഗരസഭ മാലിന്യം വീടുകളിൽ വന്ന് ശേഖരിക്കുന്നതിന് വേണ്ടി ഹരിത കർമ്മ സേനയെ നിയോഗിച്ചിട്ടുണ്ട് 300 രൂപ നൽകുമ്പോൾ അവർ വീടുകളിൽ വന്ന് മാലിന്യം ശേഖരിക്കും. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ മാസത്തിൽ ഒരുതവണ 60 രൂപ നൽകിയാൽ മതി അതിനും ഹരിത കർമ്മ സേനയുണ്ട് എല്ലാ സംവിധാനങ്ങളും നഗരസഭ ഒരുക്കി നൽകിയിട്ടുണ്ട് കഴിഞ്ഞ ഒരു വർഷം ആയിരം വീടുകളിൽ റിംഗ് കമ്പോസ്റ്റ് സബ്സിഡി ഇനത്തിൽ നഗരസഭ നൽകിയിട്ടുണ്ട് കടകളിൽ നിന്നുള്ള മാലിന്യമെടുക്കാൻ ക്രിസ് ഗ്ലോബൽ എന്ന ഏജൻസി ഏൽപ്പിച്ചിട്ടുണ്ട്. മാലിന്യം പൊതു നിറത്തില്‍ വലിച്ചെറിഞ്ഞു കളയുന്ന “മാന്യന്മാരെ “വെളിച്ചത്തു കൊണ്ടുവരണം . ഇവര്‍ ആണ് ഈ നാടിന് ശാപം

error: Content is protected !!