
konnivartha.com : കേരളത്തിൽ നരബലി നടന്നതായി കണ്ടെത്തൽ. പത്തനംതിട്ട കോഴഞ്ചേരി ഇലന്തൂരില്‍ ദമ്പതികൾക്ക് വേണ്ടിയാണ് നരബലി നടത്തിയത്. പെരുമ്പാവൂരിൽ നിന്നുള്ള ഏജന്റാണ് കാലടിയിൽ നിന്നും കടവന്ത്രയിൽ നിന്നുമുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയത്. മൂന്ന് പേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
സ്ത്രീകളെ കടത്തിക്കൊണ്ടുപോയ ഏജന്റും ദമ്പതികളുമാണ് പിടിയിലായിരിക്കുന്നത്.ഇലന്തൂര്‍ സ്വദേശിയായ ഭഗവൽ സിംഗ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്.
കൊല്ലപ്പെട്ട സ്ത്രീകള്‍
ഐശ്വര്യവും സമ്പത്തും ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് പെരുമ്പാവൂരിലെ ഏജന്റിന്റെ സഹായത്തോടെ സ്ത്രീകളെ പത്തനംതിട്ട എത്തിച്ചു ബലി നൽകിയെന്നാണ് വിവരം.രണ്ട് പേരുടെയും മൃതദേഹം കുഴിച്ചിട്ടിരിക്കുകയായിരുന്നു. കാലടിയിൽ നിന്നാണ് യുവതിയെ ആദ്യം കൊണ്ടുപോയത്. കാലടി സ്വദേശിയായ സ്ത്രീയെ മറ്റൊരു ആവശ്യത്തിനെന്ന കാരണം പറഞ്ഞാണ് പത്തനംതിട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
നരബലിക്കായി യുവതികളെ തട്ടിക്കൊണ്ട് പോയത് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ്. പ്രതികൾ ഇത് സംബന്ധിച്ച് മൊഴി നൽകിയതായി കൊച്ചി പൊലീസ് പറഞ്ഞു. പൊന്നുരുന്നി സ്വദേശിയായ മുഹമ്മദ് ഷമീറാണ് ഇത്തരത്തിൽ യുവതികളെ കബളിപ്പിച്ച് പത്തനംതിട്ടയിൽ എത്തിച്ചത്.
ഷമീറാണ് ഭഗവൽ സിംഗിനടുത്തേക്ക് സ്ത്രീകളെ എത്തിക്കുന്നത്. ഭഗവൽ സിംഗിനും കുടുംബത്തിനും ഐശ്വരം ലഭിക്കാൻ നരബലി നടത്താനാണ് സ്ത്രീകളെ എത്തിച്ചത്. സ്ത്രീകളെ വിവസ്ത്രയാക്കിയായിരുന്നു പൂജകൾ. ശേഷം അത്യന്തം പൈശാചികമായാണ് സ്ത്രീകളെ കൊല ചെയ്തത്. അവയവങ്ങളെല്ലാം മുറിച്ചെടുത്ത് ഭഗവന്ത് സിംഗിന്റെ ഭാര്യയെകൊണ്ടാണ് കൊല ചെയ്യിച്ചത്. പിന്നീട് സ്ത്രീകളുടെ മൃതദേഹങ്ങൾ വെട്ടി നുറുക്കി കുഴിച്ചിടുകയായിരുന്നു.
കൊച്ചി കടവന്ത്രയിൽ ലോട്ടറി വിൽപ്പനക്കാരിയായ പത്മയാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. പത്മയുടെ തിരോധാനമാണ് നരബലിയെ കുറിച്ചുള്ള വെളിപ്പെടുത്തലിലേക്ക് വഴി തെളിച്ചത്. കുറച്ച് നാൾ മുൻപ് കടവന്ത്രയിൽ നിന്ന് ലോട്ടറി വിൽപനക്കാരിയായ സ്ത്രീയെ കാണാതായിരുന്നു. കഴിഞ്ഞ മാസം 26-ാം തിയതിയാണ് പത്മയെ കാണാതാകുന്നത്. പത്മയെന്ന സ്ത്രീയുടെ തിരോധാനത്തെ കുറിച്ചുള്ള പൊലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും അത് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്. പത്മയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ പത്തനംതിട്ട ഇലന്തൂരില്‍ എത്തിച്ചത്. പിന്നീടാണ് സമാന രീതിയിൽ കാലടിയിൽ നിന്ന് തൃശൂർ സ്വദേശിനിയായ മറ്റൊരു യുവതിയായ റോസ്ലിനെയും കാണാനില്ലെന്ന കാര്യം പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുന്നത്. ജൂൺ മാസമാണ് തൃശൂർ സ്വദേശിനിയായ റോസ്ലിയെ കാലടിയിൽ നിന്ന് കാണാതാകുന്നത്.
ഇലന്തൂരിലെ നരബലിയില്‍ ആദ്യത്തെ കൊലപാതകം നടന്നത് ജൂണ്‍ മാസത്തിലാണെന്ന് പോലീസിന്റെ കണ്ടെത്തല്‍. കാലടിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ റോസ്‌ലിനെയാണ് ഇലന്തൂരിലെ ദമ്പതിമാരും പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബും(ഷാഫി) ആദ്യം കൊലപ്പെടുത്തിയത്.ഇതിനുപിന്നാലെ രണ്ടു മാസത്തിന് ശേഷം കടവന്ത്രയിലെ ലോട്ടറിക്കച്ചവടക്കാരിയായ പത്മത്തെ ഇലന്തൂരില്‍ എത്തിച്ചത്. ഇവരെയും ആഭിചാരക്രിയകളുടെ ഭാഗമായിതലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു.കേരളത്തെ ഞെട്ടിച്ച നരബലിയില്‍ പെരുമ്പാവൂര്‍ സ്വദേശി ഷിഹാബ്, പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍സിങ്, ഭാര്യ ലൈല എന്നിവരാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്
നാട്ടുകാർക്കെല്ലാം പ്രിയങ്കരനായ തിരുമ്മു ചികിത്സ നടത്തുന്ന വൈദ്യർ. അതായിരുന്നു ഏതാനും ദിവസം മുമ്പ് വരെ ഇലന്തൂരുകാർക്ക് ഭാഗവൽ സിങ്. നാട്ടുകാർക്ക് ആർക്കും അദ്ദേഹത്തെ കുറിച്ച മോശം അഭിപ്രായവും പറയാൻ ഉണ്ടായിരുന്നില്ല. എന്നാൽ, ഇന്ന് രണ്ട് സ്ത്രീകളെ നരബലി നൽകിയ വ്യക്തിയാണ് ഇയാളെന്ന് അറിഞ്ഞതോടെ കേരളം ഒട്ടാകെ നടുങ്ങുകയാണ്. കാരണം, ഇദ്ദേഹം സൈബറിടത്തും വളരെ സജീവമായ വ്യക്തിയാണ്. ചെറു കവിതാശകലങ്ങൾ പങ്കുവെച്ചു കൊണ്ടാണ് ഭഗവൽ സിംഗ് സൈബർ ലോകത്തിന്റെയും താരമായത്. അതുകൊണ്ട് തന്നെ ഫേസബുക്കിലും വിശാലമായ ബന്ധങ്ങളാണ് ഇയാൾക്ക് ഉണ്ടായിരുന്നത്.
നാല് ദിവസം മുമ്പും ഫേസ്‌ബുക്കിൽ സജീവമായിരുന്നു ഇയാൾ. ‘ഉലയൂതുന്നു.. പണിക്കത്തി കൂട്ടുണ്ട്..കുനിഞ്ഞ തനു’ എന്ന വരികളാണ് അദ്ദേഹം ഫേസ്‌ബുക്കിൽ ഒക്ടോബർ ആറിന് കുറിച്ചത്. സമാനമായ വിധത്തിൽ നിരവധി കവികകൾ ഭാഗവൽ സിങ് ഫേസ്‌ബുക്കിൽ കുറിച്ചിട്ടുണ്ട്.ഇലന്തൂരിൽ നിന്ന് പുന്നായ്ക്കാട് വഴിയിലാണ് ഭഗവൽ സിംഗിന്റെ വീട്. ഭഗത് സിംഗെന്നാണ് ഏവരും വിളിക്കുന്നത്. പുളിന്തിട്ട പള്ളിക്ക് അടുത്താണ് വീട്. പള്ളിക്ക് അകത്തു കൂടിയും വീട്ടിലേക്ക് പോകാം. പാരമ്പര്യമായി തിരുമ്മൽ വൈദ്യ ചികിത്സ നടത്തുന്ന കുടുംബാംഗം ആണ് ഇയാൾ.
തിരുമലും മറ്റും ചെയ്തു നടക്കുന്ന ഇയാൾ എന്തിനാണ് ഇയാൾ നരബലി നടത്തിയെന്ന് നാട്ടുകാർക്ക് പിടികിട്ടുന്നില്ല. സൗമ്യനായി നാട്ടുകാരോട് ഇടപെടും. ഉളുക്ക് പോലുള്ള അസുഖങ്ങൾ എത്തുമ്പോൾ നാട്ടുകാർ ആദ്യം ഓടിയെത്തുന്നതും ഇയാളുടെ അടുത്താണ്. ഇന്നലെ രാവിലെ പൊലീസ് സംഘം എത്തി. ഭാര്യയേയും ഭർത്താവിനേയും കൊണ്ടു പോയി. രാവിലെ വാർത്ത എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന നരബലിയിൽ വ്യക്തത വന്നത്. ഇലന്തൂർകാരനാണ് ഇയാൾ.