ആനന്ദം കണ്ടെത്താന്‍ ലഹരി ആവശ്യമില്ല : ജില്ലാ കളക്ടര്‍

Spread the love

 

konnivartha.com : ജീവിതത്തില്‍ ആനന്ദം കണ്ടെത്താന്‍ ലഹരിയുടെ ആവശ്യമില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ നടത്തിയ ലഹരി വിരുദ്ധ കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റു പറയുന്നതിനൊപ്പം അതിന്റെ ആശയം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതാണ് ഇത്തരം പരിപാടികളുടെ ലക്ഷ്യം. വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ഈ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ കെണികളില്‍ അകപ്പെടാതെ സ്വന്തം ജീവിതത്തെ വെളിച്ചത്തിലേക്ക് നയിക്കണമെന്ന് തിരിച്ചറിയുകയും പരസ്പരം സഹായം നല്‍കുകയും ചെയ്യണമെന്ന് വിദ്യാര്‍ഥികളോട് കളക്ടര്‍ പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് ലഹരിക്കെതിരായ പ്രതിജ്ഞ ജില്ലാ കളക്ടര്‍ ചൊല്ലി കൊടുത്തു. കോളജിലെ വിദ്യാര്‍ഥികളുടെ ലഹരി വിരുദ്ധ സമ്മതപത്രം പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന് കൈമാറി. എന്‍ എസ് എസ് വിദ്യാര്‍ഥികള്‍ തെരുവുനാടകം അവതരിപ്പിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പോസ് ഉമ്മന്‍ അധ്യക്ഷത വഹിച്ചു. കോ – ഓര്‍ഡിനേറ്റര്‍ ഡോ. ശോശാമ്മ ജോണ്‍, കോളജ് ആന്റി ഡ്രഗ് കാമ്പയിന്‍ യോദ്ധാവ് വിവേക് ജേക്കബ് എബ്രഹാം, ഡോ. സുനില്‍ ജേക്കബ്, ഐ ക്യു എ സി കോ-ഓര്‍ഡിനേറ്റര്‍ ഡോ. റെനി പി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!