ലഹരി യുവജനതയുടെ കര്‍മ്മശേഷി നശിപ്പിക്കും: പ്രൊഫ. ടി.കെ.ജി നായര്‍

Spread the love

 

konnivartha.com :കോന്നി പബ്ലിക് ലൈബ്രറിയുടേയും എസ് പി സി യൂണിറ്റിന്റെയും വിമുക്തി ക്ലബിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ കോന്നി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി വിരുദ്ധ സദസ് നടത്തി. യുവജനതയുടെ കര്‍മ്മശേഷി നശിപ്പിക്കുന്നതാണ് ലഹരിയെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രൊഫ. ടി.കെ.ജി. നായര്‍ പറഞ്ഞു. ലഹരി കൈവശം വയ്ക്കുന്നതിനും വിപണനത്തിനും കൂടുതല്‍ ഉപയോഗിക്കുന്നത് കുട്ടികളെയാണ്. ഇതിനെതിരെ നിതാന്തമായ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് എന്‍. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കോന്നി ലൈബ്രറി പ്രസിഡന്റ് സലില്‍ വയത്തല, സെക്രട്ടറി എന്‍.എസ്. മുരളിമോഹന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജി. സന്തോഷ്, സിപിഒ എസ്പിസി എസ്. സുഭാഷ്, എസ്പിസി എസിപിഒ എസ്. ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!