Trending Now

മലയാലപ്പുഴ :ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ ലേലം ചെയ്യും

Spread the love

 

konnivartha.com : പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ പോലീസ് സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിട്ടുളള ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതും മറ്റുമായ വാഹനങ്ങളില്‍ രജിസ്ട്രേഷന്‍, എഞ്ചിന്‍ ചേസിസ് നമ്പര്‍ തിരിച്ചറിഞ്ഞ വാഹനങ്ങളുടെ ഉടമസ്ഥര്‍ക്ക് വാഹനം കൈപ്പറ്റുന്നതിനായി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ നിന്നും നിയമപരമായ നോട്ടീസ് അയച്ചിട്ടുളളതിന്റെ സമയപരിധി അവസാനിച്ചു.

 

വാഹനം കൈപ്പറ്റാതെയും രജിസ്ട്രേഷന്‍, എഞ്ചിന്‍ നമ്പര്‍ ചേസിസ് നമ്പര്‍ പ്രകാരം  ആര്‍റ്റിഒ എന്‍ഫോഴ്സ്മെന്റ് റിക്കോര്‍ഡ്സില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത നാല് വാഹനങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ സൂചനകള്‍ മുഖേന ഏതെങ്കിലും വിധത്തില്‍ വാഹനങ്ങള്‍ തങ്ങളുടേതാണെന്ന് തോന്നുകയോ സംശയിക്കുകയോ ചെയ്യുന്ന പക്ഷം വാഹനം പരിശോധിച്ച് ഉറപ്പു വരുത്തി  അത്തരം വാഹനങ്ങള്‍ സംബന്ധിച്ച് ആര്‍ക്കെങ്കിലും പരാതികളോ എതിര്‍ വാദങ്ങളോ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം 15 ദിവസത്തിനകം  എസ്എച്ച്ഒ മുമ്പാകെ നേരിട്ട് ബോധിപ്പിക്കണം.

 

അല്ലാത്തപക്ഷം അനുവദിച്ച സമയപരിധിക്ക് ശേഷം  ലേല നടപടികള്‍ പ്രകാരം വാഹനങ്ങളുടെ ഡിസ്പോസല്‍ നടത്തി സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ അറിയിച്ചു. ഫോണ്‍ : 0468 2222630.

error: Content is protected !!