Trending Now

ശക്തമായ മഴയ്ക്കുള്ള സാധ്യത: പത്തനംതിട്ട ,ഇടുക്കി ജില്ലകളില്‍ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു

Spread the love

 

konnivartha.com : കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം .വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത തുടരണം.

കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

24-10-2022: മധ്യ-പടിഞ്ഞാറൻ, അതിനോട് ചേർന്നുള്ള മധ്യ-കിഴക്കൻ, വടക്കന്‍ ബംഗാൾ ഉൾക്കടലിൽ 75 മുതൽ 85 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 95 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത. അടുത്ത 6 മണിക്കൂറിനുള്ളില്‍ വടക്ക് ബംഗാൾഉള്‍ക്കടലിലും , മധ്യ ബംഗാൾ ഉള്‍ക്കടലിലും മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 100 കിലോമീറ്റര്‍ വരെയും കാറ്റിന്‍റെ വേഗത വര്‍ദ്ധിക്കുവാന്‍ സധ്യതയുണ്ട്.

24-10-2022 വൈകുനേരം മുതൽ 25-10-2022 രാവിലെ വരെ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ കാറ്റിന്‍റെ വേഗത 100 കി. മീ വരെയും ചില അവസരങ്ങളിൽ 110 കി മീ വരേയും വർദ്ധിക്കുവാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

ഒഡീസ, വെസ്റ്റ് ബംഗാൾ തീരങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50 കി മീ വരെയും ചില അവസരങ്ങളിൽ 60 കി. മീ. വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. 24-10-2022 വൈകുനേരത്തോട് കൂടി വെസ്റ്റ് ബംഗാൾ തീരത്ത് കാറ്റിന്റെ വേഗത 60 മുതൽ 80 കി. മീ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 90 കി. മീ.വേഗതയിലും വടക്കൻ ഒഡീസ തീരത്ത് 50 മുതൽ 60 കി. മീ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കി. മീ.വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

25-10-2022: വടക്കൻ ബംഗാൾ ഉൾക്കടൽ, ബംഗ്ലാദേശ് തീരം എന്നിടങ്ങളിൽ മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 100 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത.
മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

error: Content is protected !!