ഈ കലാകാരന്‍ പത്തനംതിട്ട ജില്ലയില്‍ ഉണ്ട് : നമ്മള്‍ കാണുക

 

konnivartha.com : കല എന്നും ജീവിക്കുന്നു .നമ്മുടെ ഇടയില്‍ .കണ്ടെത്തുക പ്രയാസം അല്ല . കാണുവാന്‍ ഉള്ള കണ്ണുകള്‍ വേണം . ഈ കലാകാരന്‍ നമ്മുടെ ഇടയില്‍ ഉണ്ട് .ഇന്നേവരെ ഒരു അംഗീകാരവും കിട്ടി ഇല്ല എങ്കിലും കലയ്ക്ക് വേണ്ടി ജീവിക്കുന്നു . പേര് മനൂബ് എന്നതൂലികാനാമത്തില്‍ അറിയപ്പെടുന്ന മനു ഒയാസിസ്.പത്തനംതിട്ട പന്തളം പെരുമ്പുളിക്കൽ കളിക്കൽ തെക്കേതിൽ വീട്ടില്‍ ചെന്നാല്‍ കാണാം ഈ കലാകാരന്‍റെ വൈഭവം .

 

1998 മുതല്‍ 2002 വരെ പന്തളം ആർട്ടിസ്റ്റ് വല്യത്താന്‍ നിന്ന് ചിത്രകല അഭ്യസിച്ചു. 2009 മുതൽ ക്ഷേത്ര ഉത്സവ കെട്ടു കാഴ്ച്ചകളുടെ പ്രധാനമായ നന്ദീ രൂപങ്ങൾ നിർമ്മിക്കുവാൻ തുടങ്ങി ഇതിനോടകം ചെറുതും വലുതുമായ 24 കെട്ടു കാളകളെ നിർമ്മിച്ചു .

പിതാവിൽ നിന്നും ലഭിച്ച ശിഷ്യണത്തില്‍ നിന്നുമാണ് ഈ ഒരു തൊഴിൽ സാദ്ധ്യമായത് .നിർമ്മാണത്തോടൊപ്പം ഒരു ജീവിതോപാധി ആയി കൊണ്ടുപോകുന്നു. വീടിന്‍റെ ഉൾവശങ്ങൾ കമനീയമാകുവാൻ ചുമർ ചിത്രകലയും പോള്‍ട്രെയറ്റ് ജോലിയും ചെയ്യുന്നു.

കേരളത്തിലെ പ്രമുഖ ആർട്ട് ഗ്യാലറിയിലുകളിൽ എക്സിബിഷനുകളിൽ പങ്കെടുക്കുന്നു .കഴിഞ്ഞ 25 വർഷക്കാലമായി ചിത്രകലയുമായും ശിൽപനിർമ്മാണവുമായി മുന്നോട്ടു പോ\കുമ്പോൾ ഒരു അംഗീകാരങ്ങളോ ഒന്നും ലഭിച്ചില്ല എങ്കിലും യാത്ര തുടരുന്നു.

2003 മുതൽ 2010 കാലഘട്ടം വരെ സിനിമാ കലാസംവിധാന രംഗത്ത് 9 ചിത്രങ്ങളിൽപ്രവര്‍ത്തിച്ചു .മനു ഒയാസിസ് എന്ന നാമകരണത്തില്‍ ചിതങ്ങള്‍ വരയ്ക്കുന്ന ഈ കലാകാരനെ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത് .ഭാര്യ സൗമ്യ,മക്കൾ മാനവ്. മാളവിക

മനു ഒയാസിസ്:+91 97451 19940

Related posts