Trending Now

കല്ലും കടവ് പാലം. പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മൂന്നുദിവസത്തിനുള്ളിൽ പാലം ഗതാഗതയോഗ്യമാക്കുമെന്നു മന്ത്രി അറിയിച്ചു : അഡ്വ.കെ.യു ജനീഷ് കുമാർ എംഎൽഎ

Spread the love

 

പത്തനാപുരം കല്ലുംകടവ് പാലം തകർന്നത് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ സന്ദർശിച്ചു.KSTP ചീഫ് എൻജിനീയർ അടക്കമുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒപ്പമുണ്ടായിരുന്നു. എംഎൽഎ വിഷയം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപെടുത്തി.

മൂന്ന് ദിവസത്തിനകം പാലം തകരാർ പരിഹരിച്ചു സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. അറ്റകുറ്റപ്പണി വേഗത്തിലാക്കാൻ എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പാലത്തിന്റെ അപ്പ്രോച് റോഡ് തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.കോന്നി ഭാഗത്ത് നിന്ന് വരുന്നവർ കലഞ്ഞൂർ ഇടത്തറ വന്ന് തിരിഞ്ഞ് പാതിരിക്കൽ വഴി പത്തനാപുരത്തേക്ക് പോകാം.

പുനലൂരിൽ നിന്ന് വരുന്നവർ സെൻ്റ് ജോസഫ് ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് പാതിരിക്കൽ വഴി ഇടത്തറ എത്തി പത്തനംതിട്ട ഭാഗത്തേക്ക് യാത്ര ചെയ്യാം
കെ.പി റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ പുതുവൽ ശാലേപുരം ജംഗ്ഷനിൽ എത്തി തിരിഞ്ഞ് കുണ്ടയം മഞ്ചള്ളൂർ വഴി പത്തനാപുരം ടൗണിൽ കയറാം. മഞ്ചളളൂർ എത്തി കവല ജംഗ്ഷനിലൂടെ പുനലൂർ ഭാഗത്തേക്കും പോകാം. എംഎൽഎ യോടൊപ്പം പത്തനാപുരം പഞ്ചായത്ത് പ്രസിഡണ്ട് എസ്.തുളസി കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡണ്ട് ടിവി പുഷ്പവല്ലി,കൊല്ലം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുനിതാ രാജേഷ്,അനന്തു പിള്ള,പത്തനാപുരം പഞ്ചായത്ത് അംഗങ്ങളായ സാജു ഖാൻ ഫറൂഖ് മുഹമ്മദ്, തനൂജ,സുനറ്റ് കെ വൈ, കെ.എസ്. ടി.പി.ചീഫ് എൻജിനീയർ ലിസി.കെ , സൂപ്രണ്ടിങ് എൻജിനീയർ ബിന്ദു,എക്സിക്യൂട്ടീവ് എഞ്ചിനീയർ ജാസ്മിൻ,അസി എക്സിക്യൂട്ടീവ് എൻജിനീയർ റോണി, അസി എൻജിനീയർ ഷൈബി, കരാർ കമ്പനി പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!