കോന്നി അരുവാപ്പുലം :ടിപ്പര്‍ ലോറികളെ ആരാണ് അഴിച്ചു വിട്ടത്:അപകടം

 

കോന്നി: അമിത വേഗത്തിലെത്തിയ ടിപ്പർ ഇടിച്ച് ദേശാഭിമാനി ഏജൻ്റിന് പരിക്ക്. ദേശാഭിമാനി അരുവാപ്പുലം ഊട്ടുപാറ ഏജൻ്റ് സുനിൽ ജോസഫ് (42) പരിക്കേറ്റത്.ശനിയാഴ്ച്ച വൈകിട്ട് 4.50 ഓടെ പുളിഞ്ചാണി ജംഗ്ഷനിൽ വച്ച് ത്രിവേണി ഗ്രാനൈറ്റ്സ് ഉടമസ്ഥതയിൽ ഉള്ള ടിപ്പർ സുനിൽ ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചത്.

 

ടിപ്പർ അമിത വേഗതയിലാണ് വന്നതെന്ന് നാട്ടുകാർ പറഞ്ഞു.കഴിഞ്ഞ ദിവസവും ടിപ്പർ അമിതവേഗതയിലെത്തി കാറിൽ ഇടിച്ചിരുന്നു ഗുരുതരമായി പരിക്കേറ്റ സുനിൽ ജോസഫ് ആശുപത്രിയിൽ ചികിത്സയിലാണ്

 

Related posts