ആധാര്‍ – വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കല്‍: പത്തനംതിട്ട ജില്ലയില്‍ 54.1 ശതമാനം പൂര്‍ത്തീകരിച്ചു:കോന്നി – 56.36ശതമാനം

Spread the love

 

konnivartha.com : പ്രധാന തിരിച്ചറിയല്‍ രേഖയായ ആധാര്‍ കാര്‍ഡും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖയും ബന്ധിപ്പിക്കുന്ന ജോലി ജില്ലയില്‍ മികച്ച നിലയില്‍ പുരോഗമിക്കുന്നു. ഇവ ബന്ധിപ്പിക്കുന്നതുവഴി വിവരങ്ങളുടെ ആധികാരികത ഉറപ്പു വരുത്താനും പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കാനും കഴിയും. രണ്ടു മാസമായി നടക്കുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആധാര്‍, വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിച്ചത് ജില്ലയിലെ 54.1 ശതമാനം സമ്മതിദായകരാണ്. അഞ്ച് നിയോജക മണ്ഡലങ്ങളിലെ 10.5 ലക്ഷം വോട്ടര്‍മാരില്‍ 5.68 ലക്ഷം പേര്‍ ഇതിനോടകം ആധാറും തിരിച്ചറിയല്‍ രേഖയും ബന്ധിപ്പിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റായ എന്‍വിഎസ്പി വഴി 7,253 പേരും വോര്‍ട്ടര്‍ പോര്‍ട്ടല്‍ വഴി 4,307 പേരും വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്ലിക്കേഷന്‍ വഴി 17,937 പേരും, ഇറോനെറ്റ് വഴി 3,261 പേരും ബിഎല്‍ഒമാരുടെ നേതൃത്വത്തില്‍ ‘ഗരുഡ’ എന്ന ആപ്പ് വഴി 5,35,732 പേരുമാണ് ഇതുവരെ ഇതില്‍ പങ്കാളികള്‍ ആയിട്ടുള്ളത്. എല്ലാ മണ്ഡലങ്ങളിലും ഇതിനോടനുബന്ധിച്ചുള്ള പ്രചാരണ പരിപാടികള്‍ നടന്നു വരുന്നു. റാന്നി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ആധാര്‍ ലിങ്ക് ചെയ്തിട്ടുള്ളത്.

ജില്ലയിലെ മണ്ഡലം തിരിച്ചുള്ള കണക്ക്
ആറന്മുള – 47.85ശതമാനം.അടൂര്‍ – 52.94ശതമാനം.
തിരുവല്ല – 54.49ശതമാനം.
കോന്നി – 56.36ശതമാനം.
റാന്നി – 60.25ശതമാനം.

error: Content is protected !!