ന്യൂഡൽഹിയിലെ ട്രാവൻകൂർ പാലസ് കേരള സർക്കാരിന്റെ പൂർണ ഉടമസ്ഥതയിൽ; മറിച്ചുള്ള വാർത്തകൾ അവാസ്തവം

Spread the love

ന്യൂഡൽഹിയിലെ കസ്തൂർബാഗാന്ധി മാർഗിൽ സ്ഥിതി ചെയ്യുന്ന ട്രാവൻകൂർ പാലസ് പൂർണമായും സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലും കൈവശത്തിലുമാണ്. ഈ മന്ദിരം കൈമാറ്റം ചെയ്യുന്നതിന് സർക്കാർ തീരുമാനിച്ചിട്ടില്ലാത്തതും ഇതു സംബന്ധിച്ച നടപടികൾ കൈക്കൊള്ളുന്നതിനായി ഏതെങ്കിലും വ്യക്തിയോ സ്ഥാപനത്തയോ സംസ്ഥാന സർക്കാർ ചുതമലപ്പെടുത്തിയിട്ടില്ലാത്തതുമാകുന്നു. ട്രാവൻകൂർ പാലസിന്റെ കൈമാറ്റം സംബന്ധിച്ച് പത്ര മാധ്യമങ്ങളിൽ വന്ന വാർത്തകൾ തികച്ചും അവാസ്തവമാണ്.

ട്രാവൻകൂർ പാലസിന്റെ പൈതൃകത്തനിമ നിലനിർത്തി കേരളീയ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കുന്നത് സംബന്ധിച്ച നടപടികൾ പുരോഗമിച്ച് വരുകയാണെന്നും പൊതുഭരണ വകുപ്പ് അറിയിച്ചു.

error: Content is protected !!