കോന്നി ഗ്രാമ പഞ്ചായത്ത് തല കേരളോത്സവം നടന്നു

Spread the love

konnivartha.com : കോന്നി ഗ്രാമ പഞ്ചായത്ത് തല കേരളോത്സവം കോന്നി ടൗൺ ഹാളിൽ വെച്ച് നടത്തപ്പെട്ടു.കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  സുലേഖ വി നായരുടെ അദ്ധ്യക്ഷതയിൽ നിശാന്ത് കോന്നി ഉദ്ഘാടനം ചെയ്തു.

 

ഗ്രാമപ്രദേശങ്ങളിൽ നിന്ന് വളർന്നു വരുന്ന കലാ-കായികര്ക്കു പ്രതിസന്ധി കാലഘട്ടങ്ങളിൽ അകപ്പെട്ടുപോകാതെ അവരുടെ കഴിവുകൾ വികസിപ്പിക്കാൻ നൽകുന്ന അവസരത്തെ അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭിനന്ദിച്ചു.

 

കോന്നി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് .ജിജി സജി മുഖ്യപ്രഭാഷണം നടത്തുകയും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫൈസൽ പി എച്ച്, സോമൻ പിള്ള,വി.പി ജോസഫ്,കെ ജി ഉദയകുമാർ,.തോമസ് കാലായിൽജോയ്‌സ് എബ്രഹാം,തുളസി മോഹൻ,രെഞ്ചു ആർ,ലിസിയമ്മ ജോഷുവ,ജിഷ ജയകുമാർ,ആനി സാബു തോമസ്,ലതിക കുമാരി,ശോഭ മുരളി,സിന്ധു സന്തോഷ്,അർച്ചന ബാലൻ,യൂത്ത് കോഡിനേറ്റർ അഭിലാഷ് വി പിള്ള,കുടുംബശ്രീ ചെയർപേഴ്സൺരേഖ പ്രദീപ്,പ്രവീൺ എച്ച്,.മനോഷ്,മനോജ്,അനൂപ് എന്നിവർ പ്രസംഗിച്ചു

Related posts