Trending Now

കോന്നി ഡിപ്പോയില്‍ ചന്ദന തടി ചില്ലറ വില്‍പ്പനയ്ക്ക്

Spread the love

 

konnivartha.com : കോന്നി സര്‍ക്കാര്‍ തടി ഡിപ്പോയില്‍  ചന്ദന തടി ചില്ലറ വില്‍പ്പന നടത്തുന്നു. ക്ലാസ് നാല് ഗോട്ട്‌ല, ക്ലാസ് ആറ് ബാഗ്രാദാദ്, ക്ലാസ് 14, സാപ് വുഡ് ബില്ലറ്റ് എന്നിവയാണ് വില്‍പന നടത്തുന്നത്. ഈ കാസുകളില്‍ ഉള്‍പ്പെട്ട 50 ഗ്രാം, 100 ഗ്രാം, 200ഗ്രാം, 500 ഗ്രാം 600 ഗ്രാം, ഒരു കിലോഗ്രാം വരെയുളള ചന്ദന തടികളാണ് വ്യക്തികള്‍ക്ക് വാങ്ങാവുന്നത്.

പ്രവര്‍ത്തി ദിവസം രാവിലെ 10 മുതല്‍ വെകുന്നേരം അഞ്ചു വരെ ഡിപ്പോകളിലെത്തി ആധാര്‍ കാര്‍ഡ് , പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ ഹാജരാക്കി പരമാവധി ഒരു കിലോഗ്രാം ചന്ദനം വരെ ഒരു വ്യക്തിക്ക് വില ഒടുക്കി വാങ്ങാം.

എന്നാല്‍ ആരാധനാലയങ്ങള്‍, അംഗീകൃത കരകൗശല വസ്തു നിര്‍മാണ സ്ഥാപനങ്ങള്‍, അംഗീകൃത മരുന്ന് നിര്‍മാണ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് അത് സംബന്ധിച്ച് രേഖകള്‍ ഹാജരാക്കി ചന്ദനം വാങ്ങാവുന്നതും, ഈ ആരാധനാലയങ്ങള്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഒരു കിലോഗ്രാം എന്ന പരിധി ബാധകമല്ലാത്തതുമാണ്. ആരാധനാലയങ്ങള്‍ക്ക് ഭരണ സിമിതി / അധികാരപ്പെട്ട ഭാരവാഹിയുടെ കത്തും മറ്റുളളവയ്ക്ക് അംഗീകൃത ലൈസന്‍സും ഹാജരാക്കണം. ഫോണ്‍: 0468-2247927, 8547600530.

error: Content is protected !!