Trending Now

കലഞ്ഞൂർ ഇഞ്ചപ്പാറ പാക്കണ്ടം ഭാഗത്തു പുലി ടാപ്പിങ് തൊഴിലാളിയെ ആക്രമിച്ചു

Spread the love

 

Konnivartha. Com :കലഞ്ഞൂർ ഇഞ്ചപ്പാറ പാക്കണ്ടം ഭാഗത്തു പുലി ടാപ്പിങ് തൊഴിലാളിയെ ആക്രമിച്ചു. പാക്കണ്ടം ക്രഷർ വിരുദ്ധ സമര സമിതിയുടെ പന്തലിന് സമീപമുള്ള റബർ എസ്റ്റേറ്റിൽ ടാപ്പിങ് ചെയ്തു കൊണ്ടിരുന്ന പാറയിരിക്കുന്നതിൽ വിജയനു നേരേ പുലി ചാടി വീണത്.ഇതിനിടയിൽ വിജയൻ ഓടുന്നതിനിടയിൽ തോട്ടത്തിലെ തുണ്ടിൽ വീണ് നടുവിനും കൈയ്ക്കും കാലിനും പരുക്കേറ്റു.

ഒരു മാസക്കാലമായി കലഞ്ഞൂരിന്റെ വിവിധ ഭാഗങ്ങളിൽ പുലിയുടെ സാന്നിധ്യവും നിരവധി വളർത്ത് മൃഗങ്ങളെ ആക്രമിക്കുകയും,നിരവധി പേരാണ് പുലിയുടെ മുന്നിൽ പെട്ടതും. കൂടൽ ഇഞ്ചപ്പാറ ഭാഗത്ത് പുലിയുടെ സിസിടി വി ദൃശ്യവും പുറത്ത് വന്നിരുന്നു.

വനംവകുപ്പ് ഇത്രയും ദിവസങ്ങൾ ആയിട്ടും കൂട് സ്ഥാപിക്കാത്തതിൽ പ്രദേശവാസികൾ ആശങ്കയിലാണ്. ഇവിടെ നിന്നും പത്തു കിലോമീറ്ററിലധികം ഉള്ളിലാണ് വന മേഖല.

ഇന്നലെ രാത്രി തന്നെ കൂട് വെക്കാൻ വനം വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിനുള്ള അനുമതി നൽകിയിരുന്നു.

error: Content is protected !!